Neyyatinakara Gopan Swamy Samadhi : മരണസർട്ടിഫിക്കേറ്റ് എവിടെ? സംശയമുണ്ട്; ഗോപൻ സ്വാമി സമാധിയിൽ കോടതി

Neyyatinakara Gopan Swamy Samadhi Case Updates : നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി സംഭവത്തിൽ സംശയമുണ്ടെന്ന് കോടതി. സമാധിപീഠം പൊളിക്കാൻ ഹൈക്കോടതി തിരുവനന്തപുരം ജില്ല കലക്ടർക്ക് നിർദേശം നൽകി

Neyyatinakara Gopan Swamy Samadhi : മരണസർട്ടിഫിക്കേറ്റ് എവിടെ? സംശയമുണ്ട്; ഗോപൻ സ്വാമി സമാധിയിൽ കോടതി

ഗോപൻ സ്വാമിയുടെ സമാധി

Updated On: 

15 Jan 2025 | 04:17 PM

കൊച്ചി : നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച കുടുംബത്തിന് തിരിച്ചടി. ഗോപൻ സ്വാമിയുടെ മരണസർട്ടിഫിക്കേറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. സംഭവം സംശയാസ്പദമാണെന്നും കോടതി അറിയിച്ചു. അതേസമയം  കല്ലറ തുറക്കുന്നതിനെതിരെ ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാതെ കോടതി ഫയലിൽ സ്വീകിരിക്കുകയും ചെയ്തു.  മരണസർട്ടിഫിക്കേറ്റ് ഇല്ലെങ്കിൽ ഗോപൻ സ്വാമിയുടെ സമാധി അസ്വഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. കല്ലറ പൊളിച്ച് പരിശോധന നടത്താൻ ഹൈക്കോടതി ജില്ല കലക്ടർക്ക്  നിർദേശം നൽകി.

അന്വേഷണത്തിൻ്റെ ഭാഗമായി ഗോപൻ സ്വാമിയുടെ സമാധപീഠം പൊളിക്കാൻ കലക്ടർക്ക് പോലീസിൻ്റെ അനുമതി ലഭിച്ചരുന്നു. എന്നാൽ ആത്മഹൂതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തികൊണ്ട് കുടുംബ എതിര്‍പ്പുമായി എത്തിയതോടെ കല്ലറ പൊളിക്കാനുള്ള നീക്കം പോലീസ് ഉപേക്ഷിക്കേണ്ടി വന്നു. പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് തുല്യം സംഭവവികാസങ്ങൾ ഉണ്ടായതോടെ സബ് കളക്ടറും പോലീസും ഗോപൻ സ്വാമിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചെങ്കിലും കല്ലറ പൊളിക്കാൻ കുടുംബാംഗങ്ങൾ സമ്മതിച്ചില്ല. കോടതിയിൽ നിന്നും അനുകൂല നിലപാട് ലഭിച്ചതോടെ ഗോപൻ സ്വാമിയുടെ സമാധിപീഠം ഉടൻ പൊളിച്ചേക്കും.

ഗോപൻ സ്വാമിയുടെ സമാധിപീഠവും വിവാദവും

നെയ്യാറ്റിൻകര ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി ഗോപന്‍ സ്വാമി എന്ന വയോധികൻ സ്വയം സമാധിയായി എന്ന കുടുംബത്തിൻ്റെ പരസ്യത്തിന് പിന്നാലെയാണ് വിവാദങ്ങൾ വഴി ഒരുക്കുന്നത്. മറ്റ ബന്ധുക്കളെയും നാട്ടുകാരെയും ഒന്നും അറിയിക്കാതെ പിതാവ് സമാധിയായി എന്ന് പഞ്ഞുകൊണ്ട് മക്കളായ രാജസേനനും, സനന്ദനും ചേര്‍ന്ന് വീടിന് സമീപം ഗോപൻ സ്വാമിയുടെ സംസ്‌കാരം നടത്തി സമാധി മണ്ഡപം സ്ഥാപിച്ചു. നാട്ടുകാരെ ആരെയും അറിയിക്കാതെ സംസ്കാരം നടത്തിയതാണ് സംശയത്തിന് ഇടയാക്കിയത്. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇനി കേസ് അസ്വഭാവിക മരണമെന്നാകും

Updating….

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ