Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌

Gopan Swamy's family moves court : കല്ലറ പൊളിക്കാനുള്ള നീക്കം നേരത്തെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. സബ് കളക്ടറും പൊലീസും കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സബ് കളക്ടര്‍ തീരുമാനമെടുക്കുക. കല്ലറ പൊളിക്കാനുള്ള തീയതി ഉടന്‍ തീരുമാനിച്ചേക്കും. ഇതിനിടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഗോപന്‍ സ്വാമിയുടെ കുടുംബം ഒരുങ്ങുന്നത്

Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌

ഗോപന്‍സ്വാമി, സമാധിപീഠം

Updated On: 

15 Jan 2025 07:42 AM

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്. സമാധി പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. കല്ലറ പൊളിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ചില സംഘടനകളുമായി ചേര്‍ന്ന് ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. കേസില്‍ അടിമുടി ദുരൂഹതയാണുള്ളത്. പൊലീസിന് നിരവധി സംശയങ്ങളുമുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി അടുത്ത ദിവസങ്ങളില്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാല്‍ ഗോപന്‍ സ്വാമി സമാധിയായതാണെന്ന് ഭാര്യയും മകനുമടക്കം ആവര്‍ത്തിക്കുന്നു.

കുടുംബത്തിന്റെ എതിര്‍പ്പും, പ്രദേശത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തും കല്ലറ പൊളിക്കാനുള്ള നീക്കം നേരത്തെ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. സബ് കളക്ടറും പൊലീസും കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല. പൊലീസ് നല്‍കുന്ന പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇനി സബ് കളക്ടര്‍ തീരുമാനമെടുക്കുക. കല്ലറ പൊളിക്കാനുള്ള പുതിയ തീയതി ഉടന്‍ തീരുമാനിച്ചേക്കും. ഇതിനിടെയാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഗോപന്‍ സ്വാമിയുടെ കുടുംബം ഒരുങ്ങുന്നത്.

നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചത്?

ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി ഗോപന്‍ സ്വാമി സ്വയം സമാധിയായെന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം. മക്കളായ രാജസേനനും, സനന്ദനും ചേര്‍ന്നാണ് വീടിന് സമീപം സംസ്‌കാരം നടത്തി സമാധി മണ്ഡപം സ്ഥാപിച്ചത്. സംസ്‌കാര ചടങ്ങുകള്‍ പട്ടാപ്പകലാണ് നടന്നത്. ഇത് നാട്ടുകാരാരും അറിഞ്ഞിട്ടുമില്ല. ഇതാണ് നാട്ടുകാര്‍ക്കടക്കം സംശയമുണ്ടാക്കുന്നത്. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപന്‍സ്വാമി നടന്നുപോയി സമാധിയായി എന്നായിരുന്നു രാജസേനന്‍ പറഞ്ഞത്. എന്നാല്‍ ഗോപന്‍ സ്വാമി ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്ന് ബന്ധു പൊലീസിനോട് പൊലീസിന് മൊഴി നല്‍കി. ഈ രണ്ട് മൊഴികളിലെ വൈരുധ്യം സംശയങ്ങള്‍ക്ക് ഇടയാക്കുന്നത്. ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്ന ഒരാള്‍ എങ്ങനെ നടന്നുപോയെന്നതാണ് ഒരു ചോദ്യം. കേസിലെ ദുരൂഹത ശക്തമാക്കുന്നതും മൊഴികളിലെ വൈരുധ്യമാണ്.

Read More : മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം ; മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

ഗോപന്‍ സ്വാമിയുടെ മൃതദേഹം സമാധിപീഠത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെങ്കില്‍ മാത്രമേ കേസിലെ ദുരൂഹത മറനീക്കി പുറത്തുവരൂ. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനും, മൃതദേഹം സമാധിപീഠത്തിലുണ്ടോയെന്ന് ഉറപ്പുവരുത്താനും കല്ലറ പൊളിക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഈ നീക്കത്തെയാണ് കുടുംബം എതിര്‍ക്കുന്നത്.

തെറ്റ് ചെയ്തിട്ടില്ലെന്നും, പിതാവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും രാജസേനന്‍ പറയുന്നു. സമാധിയാകാന്‍ സമയമായെന്ന് പറഞ്ഞ് പിതാവ് പോവുകയായിരുന്നുവെന്നും രാജസേനന്‍ അവകാശപ്പെട്ടു. യോഗകലകളിലൂടെ പ്രാണശക്തികളെയെല്ലാം ഉണര്‍ത്തി, ഓരോ അനാഗത ചക്രത്തിലും ഓരോ കലകളെ ഉണര്‍ത്തി, പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത് ഗോപന്‍സ്വാമി ബ്രഹ്‌മത്തിലേക്ക് ലയിക്കുകയായിരുന്നുവെന്നും മകന്‍ പറഞ്ഞു.

സമാധിസമയത്ത് പിതാവിന് അത്ഭുതാവഹമായ തേജസുണ്ടായിരുന്നുവെന്നും പകലാണ് പൂജകളൊക്കെയും നടത്തിയതെന്നും നാട്ടുകാര്‍ക്ക് ഇതൊന്നും മനസിലാകില്ലെന്നും രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോപന്‍ സ്വാമി സമാധിയായെന്നുകാട്ടി മക്കള്‍ വീടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഗോപന്‍സ്വാമിയുടെ മരണവാര്‍ത്ത നാട്ടുകാര്‍ അറിയുന്നത് പോലും അപ്പോള്‍ മാത്രമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും