Nilambur By Election 2025: പ്രിയങ്ക നാളെ നിലമ്പൂരിലേക്കില്ല, വിമാനാപകടത്തെത്തുടർന്ന് പ്രചാരണ പരിപാടി മാറ്റിവെച്ചു
Priyanka Gandhi's Campaign Events Rescheduled: കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ നീട്ടി വച്ചെങ്കിലും എൽഡിഎഫിന്റെ പരിപാടികൾക്കായി നാളെ മുതൽ മൂന്നു ദിവസത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഉണ്ടാകും എന്നാണ് വിവരം.

നിലമ്പൂർ: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാന അപകടത്തെ തുടർന്ന് നിലമ്പൂരിൽ നാളെ നടത്താനിരുന്ന പ്രചാരണ പരിപാടികൾ മാറ്റിവെച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാളെ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തി പ്രചാരണ പരിപാടികൾ നടത്താൻ നിശ്ചയിച്ചിരുന്നതാണ് മാറ്റിവെച്ചത്. നാളത്തെ പരിപാടി ഞായറാഴ്ചത്തേക്ക് നീട്ടിവെച്ചതായി അധികൃതർ അറിയിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറിയും ആയ ആര്യടൻ ഷൗക്കത്തിന്റെ പ്രചരണത്തിനായിട്ടാണ് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്താൻ തീരുമാനിച്ചിരുന്നത്. മാറിയ സാഹചര്യത്തിൽ അപകടത്തെ തുടർന്ന് ഒരുപാട് നീട്ടിവയ്ക്കുകയായിരുന്നു. നിലമ്പൂർ മണ്ഡലം ഉൾപ്പെടുന്ന വയനാട്ടിലെ എംപിയാണ് .
ALSO READ: സീറ്റ് നമ്പർ 11-ൽ ഇരുന്നയാൾ രക്ഷപ്പെട്ടു? അഹമ്മദാബാദ് പോലീസ് പറയുന്നതിങ്ങനെ
കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ നീട്ടി വച്ചെങ്കിലും എൽഡിഎഫിന്റെ പരിപാടികൾക്കായി നാളെ മുതൽ മൂന്നു ദിവസത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ ഉണ്ടാകും എന്നാണ് വിവരം. എൽഡിഎഫ് സ്ഥാനാർത്ഥിയും സി പി എം സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജിനെ പിന്തുണയ്ക്കാനാണ് മുഖ്യമന്ത്രി എത്തുക. നിലമ്പൂർ മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും നടക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ മുഖ്യമന്ത്രി എത്തുകയും റാലി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ജൂൺ 19നാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണലും നടക്കും.