AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: ‘ഞാനല്ല സ്ഥാനാര്‍ത്ഥി, ജനങ്ങൾ’; നിലമ്പൂരില്‍ പി വി അന്‍വറും

Nilambur By Election 2025: 2026ലെ തിരഞ്ഞെടുപ്പ് വരെ ഒരുപക്ഷെ ജീവിച്ചിരിക്കും. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെയെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.

Nilambur By Election 2025: ‘ഞാനല്ല സ്ഥാനാര്‍ത്ഥി, ജനങ്ങൾ’; നിലമ്പൂരില്‍ പി വി അന്‍വറും
Nithya Vinu
Nithya Vinu | Published: 01 Jun 2025 | 02:23 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവന്‍ നിലമ്പൂരുകാരുടെ കൈയിലാണെങ്കിലും താനല്ല മറിച്ച് നിലമ്പൂരിലെ ജനങ്ങളാണ് സ്ഥാനാർഥിയെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം ചിഹ്നം സംബന്ധിച്ചുള്ള ചർച്ചയിൽ അന്തിമ തീരുമാനം ആയിട്ടില്ല.

മലയോര കർഷകർക്ക് വേണ്ടിയിട്ടാണ് താൻ ഈ പോരാട്ടം മുഴുവൻ നടത്തിയത്. അവർക്ക് വേണ്ടിയിട്ടാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ‌ഇപ്പോൾ എന്റെ ജീവൻ അപകടത്തിലാണ്. ഒരു ഭാ​ഗത്ത് പിണറായി. ഒരു ഭാഗത്ത് സതീശൻ, ഒരു ഭാഗത്ത് ആർഎസ്എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനമാണ്.

2026ലെ തിരഞ്ഞെടുപ്പ് വരെ ഒരുപക്ഷെ ജീവിച്ചിരിക്കും. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെയെന്നും പിവി അൻവർ കൂട്ടിച്ചേർത്തു. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു.എന്റെ കൂടെ വരാൻ ഒരാളുമില്ലെന്നും അദ്ദേഹം പറഞ്ഞു.