AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nilambur by election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, ഈ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി

Nilambur By-Election 2025, School Holidays: വോട്ടെടുപ്പ് ദിവസമായ ജൂൺ 19 വ്യാഴാഴ്ച നിലമ്പൂർ മണ്ഡലത്തിൽ പൊതു അവധിയായിരിക്കും. ഇതിനു പുറമെയാണ് ചില വിദ്യാലയങ്ങൾക്ക് ജൂൺ 18 ബുധനാഴ്ചയും അവധി നൽകിയത്.

Nilambur by election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്,  ഈ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി
Nilambur By ElectionImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 16 Jun 2025 22:12 PM

മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ദിവസമായ ജൂൺ 19 വ്യാഴാഴ്ച നിലമ്പൂർ മണ്ഡലത്തിൽ പൊതു അവധിയായിരിക്കും. ഇതിനു പുറമെയാണ് ചില വിദ്യാലയങ്ങൾക്ക് ജൂൺ 18 ബുധനാഴ്ചയും അവധി നൽകിയത്.

 

അവധി

 

  • ജൂൺ 19 (വ്യാഴം): നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശമ്പളത്തോടുകൂടിയ പൊതു അവധി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
  • ജൂൺ 18, 19 (ബുധൻ, വ്യാഴം): ഉപതെരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
  • ജൂൺ 18 മുതൽ 23 വരെ: പോളിംഗ് സാമഗ്രികളും ഇ.വി.എം / വി.വി.പാറ്റ് മെഷീനുകളും വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് ജൂൺ 18 മുതൽ 23 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ബൂത്ത് ക്രമീകരണങ്ങളും മറ്റ് നടപടികളും നടക്കും.

നിലമ്പൂർ മണ്ഡലത്തിൽ ആകെ 263 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. പോളിംഗ് ബൂത്തുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 18-നും 19-നും അവധിയായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പിന് ആയുള്ള വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുന്ന കമ്മീഷനിങ് പ്രക്രിയ കഴിഞ്ഞദിവസം പൂർത്തി ആയിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും. അവസാന ലാപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളും മുന്നണികളും ആത്മവിശ്വാസത്തിലാണ്.വിജയം സുനിശ്ചിതമെന്ന വിലയിരുത്തലിലാണ് യുഡിഎഫും എൽഡിഎഫും സ്വതന്ത്ര സ്ഥാനാർത്ഥിയായ പിവി. അൻവറും. മികച്ച പ്രകടനം പുറത്തെടുക്കാനാണ് എൻഡിഎയുടെയും ശ്രമം. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും, എൻഡിഎയുടെ മോഹൻ ജോർജും, സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ പിവി അൻവറും പ്രചാരണരംഗത്ത് സജീവമാണ്.