Nilambur By Election 2025: വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം, പോളിങ് ബൂത്തിൽ മുന്നണി തിരിഞ്ഞുള്ള ഉന്തും തള്ളും, മൂന്നുപേർ അറസ്റ്റിൽ
UDF-LDF Clash Over Voter Influence Attempts : സംഭവ സ്ഥലത്ത് പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തുടർന്ന് തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോത്തുകല്ല് സ്റ്റേഷനിലാണ് ഇപ്പോൾ ഇവർ ഉള്ളത്.
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പോളിംഗ് പുരോഗമിക്കുമ്പോൾ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ തർക്കം നടന്നതായി റിപ്പോർട്ട്. നിലമ്പൂരിലെ ഒരു പോളിംഗ് ബൂത്തിനു പുറത്താണ് സംഭവം നടന്നത്. ചുങ്കത്തറ കുറുമ്പലണ്ടോട് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം.
മണ്ഡലത്തിന് പുറത്തുനിന്ന് എത്തിയ എൽഡിഎഫ് പ്രവർത്തകരാണ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്ന് പറയപ്പെടുന്നു. ഇതേത്തുടർന്ന് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും അത് സംഘർഷത്തിലേക്ക് നീങ്ങുകയും ആയിരുന്നു.
Also read – നിലമ്പൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകം
സംഭവ സ്ഥലത്ത് പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തുടർന്ന് തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോത്തുകല്ല് സ്റ്റേഷനിലാണ് ഇപ്പോൾ ഇവർ ഉള്ളത്. എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് മാങ്കുളത്ത് എൽ പി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുന്ന് ഗവൺമെന്റ് എൽ പി സ്കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി.
കെടാത്ത ആവേശവുമായി നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുകയാണ്. 12 മണി വരെയുള്ള കണക്കനുസരിച്ച് 41 ശതമാനം പോളിംഗ് ആണ് നടന്നിട്ടുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 47- ലേക്ക് ഉയർന്നു എന്നാണ് റിപ്പോർട്ട്. മഴ ഇടവിട്ടിടവിട്ട് പെയ്യുന്നുണ്ടെങ്കിലും അതിനെ അവഗണിച്ചുകൊണ്ടും വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലേക്ക് എത്തുന്നുണ്ട്.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിംഗ് വൈകുന്നേരം 6 മണി വരെ തുടരും. നിലവിലെ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. മഴ കുറഞ്ഞതോടെ വോട്ടര്‍മാര്‍ കൂടുതലായി ബൂത്തുകളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.