AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shashi Tharoor: ഒന്നു വിളിച്ചിരുന്നെങ്കില്‍, ഒരു മിസ്ഡ് കോള്‍ അടിച്ചിരുന്നെങ്കില്‍ ! നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് തരൂര്‍

Nilambur By Election 2025: തിരിച്ചുവന്ന ശേഷം മിസ്ഡ് കോളോ, ക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥതയോടെ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ നല്ല സ്ഥാനാര്‍ത്ഥിയുണ്ട്. അവരുടെ പ്രവര്‍ത്തനത്തിന്റെ വിജയം കാണണമെന്നാണ് ആഗ്രഹമെന്ന് ശശി തരൂര്‍

Shashi Tharoor: ഒന്നു വിളിച്ചിരുന്നെങ്കില്‍, ഒരു മിസ്ഡ് കോള്‍ അടിച്ചിരുന്നെങ്കില്‍ ! നിലമ്പൂരിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് തരൂര്‍
ശശി തരൂര്‍ Image Credit source: Getty
jayadevan-am
Jayadevan AM | Published: 19 Jun 2025 14:36 PM

നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളില്‍ വിവാദത്തിന് വഴിമരുന്നിട്ട് ശശി തരൂര്‍ എംപി. നിലമ്പൂരിലേക്ക് തന്നെയാരും പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തരൂര്‍ തുറന്നടിച്ചു. മിസ്ഡ് കോളടിക്കുകയോ, ക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. അതൃപ്തി പരസ്യമാക്കിയെങ്കിലും തിരഞ്ഞെടുപ്പ് ദിവസം കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്നും, പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ അറിയിക്കുമെന്നും തരൂര്‍ പറഞ്ഞു.

ക്ഷണിച്ചിട്ടില്ലെന്നത് സത്യമാണ്. 16 ദിവസം അന്താരാഷ്ട്ര സഞ്ചാരത്തിലായിരുന്നു. തിരിച്ചുവന്ന ശേഷം മിസ്ഡ് കോളോ, ക്ഷണമോ ഒന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥതയോടെ നിലമ്പൂരില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ നല്ല സ്ഥാനാര്‍ത്ഥിയുണ്ട്. അവരുടെ പ്രവര്‍ത്തനത്തിന്റെ വിജയം കാണണമെന്നാണ് ആഗ്രഹമെന്ന് ശശി തരൂര്‍ പറഞ്ഞു.

”പ്രചാരണത്തിന് പോയില്ലെങ്കിലും നിലമ്പൂരില്‍ കോണ്‍ഗ്രസ് വിജയിക്കണമെന്നാണ് ആഗ്രഹം. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് ഞാന്‍. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നു. ഇപ്പോഴത്തെ ചില നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ട്. അതൊക്കെ പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കുകയാണ് നല്ലത്. ഇന്ന് അത്തരം ചര്‍ച്ചയ്ക്കുള്ള ദിനമല്ല. എന്നെക്കുറിച്ച് എന്താണ് വിചാരിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയട്ടേ. ആവശ്യപ്പെട്ടിരുന്നെങ്കില്‍ നിലമ്പൂരിലേക്ക് പോകുമായിരുന്നു. എന്റെ വലിയ ആവശ്യം അവിടെയില്ലെന്ന് മനസിലാക്കി”-ശശി തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also: Nilambur By-Election Voting Live: 12 മണി വരെ രേഖപ്പെടുത്തിയത് 41 ശതമാനം പോളിങ് മാത്രം

അതേസമയം, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കനത്ത മഴയിലും ഭേദപ്പെട്ട പോളിങാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പോളിങ് ശതമാനം 45% കടന്നു.