AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur by-election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നാളെ?

Nilambur by election date announced: സിപിഎം സ്വതന്ത്ര എംഎൽഎയായിരുന്ന പി.അൻവർ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്താകെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ജൂൺ പത്തൊമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Nilambur by-election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നാളെ?
nithya
Nithya Vinu | Updated On: 25 May 2025 11:17 AM

ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് നിലമ്പൂർ. ജൂൺ 19 ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. ജൂൺ 2 വരെ പത്രിക സമർപ്പിക്കാം. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ജൂൺ 5 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

സിപിഎം സ്വതന്ത്ര എംഎൽഎയായിരുന്ന പി.അൻവർ രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്താകെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ജൂൺ പത്തൊമ്പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ കഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

അതേസമയം ഉപതിരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ കേരളത്തിലെ മുൻനിര പാർട്ടികളെല്ലാം സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്നിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് സൂചന. മലപ്പുറം ഡിസിസി പ്രസിഡ്ന്റ് വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് പരിഗണനയിൽ ഉള്ളത്.

അതേസമയം, നിലവിൽ യുഡിഎഫ് പിന്തുണയുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ നിലമ്പൂർ എംഎൽഎയുമായ പി വി അൻവറിന്റെ പിന്തുണ വി എസ് ജോയ്ക്കാണ്. നാളെ അടിയന്തര നേതൃയോഗം ചേരുമെന്നും ഇതിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.