AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nimisha Priya Case: കാന്തപുരം മാപ്പ് പറയണം; രൂക്ഷവിമര്‍ശനവുമായി തലാലിന്റെ സഹോദരന്‍

Kanthapuram Aboobacker Musliyar Controversy: നിമിഷ പ്രിയയുടെ മോചനത്തില്‍ തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം പറഞ്ഞതിനെതിരെയും നേരത്തെ മഹ്ദി രംഗത്തെത്തിയിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് അന്നും മഹ്ദി പറഞ്ഞത്.

Nimisha Priya Case: കാന്തപുരം മാപ്പ് പറയണം; രൂക്ഷവിമര്‍ശനവുമായി തലാലിന്റെ സഹോദരന്‍
കാന്തപുരം മുസ്ലിയാര്‍ Image Credit source: Sheikh Abubakr Ahmad Facebook
shiji-mk
Shiji M K | Published: 18 Aug 2025 07:53 AM

സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ വിഷയത്തില്‍ അവകാശവാദം ഉന്നയിച്ച കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. വിഷയത്തില്‍ കാന്തപുരം മാപ്പ് പറയണമെന്ന് മഹ്ദി ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരംഗവും ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ല. തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാലും പരിരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം അവസാനിപ്പിക്കണമെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, നിമിഷ പ്രിയയുടെ മോചനത്തില്‍ തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് കാന്തപുരം പറഞ്ഞതിനെതിരെയും നേരത്തെ മഹ്ദി രംഗത്തെത്തിയിരുന്നു. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് അന്നും മഹ്ദി പറഞ്ഞത്.

മധ്യസ്ഥ ശ്രമങ്ങളില്‍ വഴങ്ങില്ല. നീതി മാത്രമാണ് ആവശ്യമായുള്ളതെന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണമെന്നും മഹ്ദി അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതോടെ തങ്ങളുടെ ജോലി കഴിഞ്ഞുവെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളുടെ ജോലി അവസാനിച്ചു, ഇനി ചെയ്യേണ്ടത് സര്‍ക്കാരാണ് എന്നായിരുന്നു രിസാലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരത്തിന്റെ പ്രതികരണം.

സര്‍ക്കാര്‍ തുടര്‍ നടപടികള്‍ ചെയ്യുമെന്നാണ് തന്റെ വിശ്വാസം. മാനവികത ഉയര്‍ത്തിപിടിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. മതങ്ങള്‍ക്ക് നേട്ടമില്ലാതെ മനുഷ്യത്വത്തിന് വില കല്‍പ്പിക്കണം. ഇത് ലോകത്തോട് പറയാനാണ് നിമിഷ പ്രിയയുടെ വധശിക്ഷയില്‍ ഇടപെട്ടതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Also Read: Nimisha Priya Case: ‘നിമിഷപ്രിയയുടെ കാര്യത്തില്‍ ഞങ്ങളുടെ പണി കഴിഞ്ഞു, ഇനി ചെയ്യേണ്ടത് സർക്കാരാണ്’: കാന്തപുരം

യെമനിലെ പണ്ഡിതന്മാരുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും കാന്തപുരം ആവര്‍ത്തിക്കുന്നു. ഇസ്ലാം മതത്തില്‍ പ്രായശ്ചിത്തം ചെയ്താല്‍ മാപ്പ് നല്‍കണമെന്ന നിയമമുണ്ടെന്നും ഇതേകുറിച്ചറിയാന്‍ യെമനിലെ പണ്ഡിതന്മാരോട് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.