AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nimishapriya Death Sentence: നിമിഷ പ്രിയയുടെ വധ ശിക്ഷ മരവിപ്പിച്ചു

ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കെടുത്തിരുന്നു.

Nimishapriya Death Sentence: നിമിഷ പ്രിയയുടെ വധ ശിക്ഷ മരവിപ്പിച്ചു
നിമിഷപ്രിയImage Credit source: Social Media
nithya
Nithya Vinu | Updated On: 15 Jul 2025 14:20 PM

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.

പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്  ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അം​ഗങ്ങളും, കുടുംബാം​ഗങ്ങളും ചർച്ചകളിൽ പങ്കെടുത്തിരുന്നു.

2018 ജൂണിലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷ അപ്പീൽ നൽകിയെങ്കിലും യെമനിലെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അപ്പീൽ തള്ളിക്കളയുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു. 2024-ൽ യെമൻ പ്രസിഡന്റ് റാഷാദ് അൽ-അലിമി വധശിക്ഷയ്ക്ക് അംഗീകാരം നൽകുകയായിരുന്നു.