തെരുവ് നായയുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവ്; പേവിഷ ബാധയേറ്റ് മരിച്ചു ഒന്‍പത് വയസ്സുകാരൻ മരിച്ചു

നേരത്തെ ഓടയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു അത് തെരുവ് നായയെ കണ്ട് പേടിച്ച് ഓടുമ്പോഴായിരുന്നു

തെരുവ് നായയുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവ്; പേവിഷ ബാധയേറ്റ് മരിച്ചു ഒന്‍പത് വയസ്സുകാരൻ മരിച്ചു

Stray Dog Attack Kerala

Published: 

31 May 2024 | 09:30 AM

ആലപ്പുഴ: തെരുവ് നായയുടെ ആക്രമണത്തിലെ പരിക്ക് ശ്രദ്ധിക്കാതെ പോയ ഒന്‍പതുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണന്‍ (9) ആണ് മരിച്ചത്.

നായയുടെ ആക്രമണത്തിന് ഒരു മാസത്തിന് ശേഷമാണ് മരണം സംഭവിക്കുന്നത്. കുട്ടിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.

ഇത് ശ്രദ്ധിക്കാതെ പോയതോടെ കൃത്യമായ ചികിത്സ കിട്ടാതായതോടെ മരണം സംഭവിച്ചെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. മുല്ലക്കര എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ദേവനാരായണന്‍.

നേരത്തെ ഓടയില്‍ വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു അത് തെരുവ് നായയെ കണ്ട് പേടിച്ച് ഓടുമ്പോഴായിരുന്നു. ഇതിനിടയിൽ നായയുടെ നഖം കൊണ്ട് ശരീരത്തിൽ മുറിവേറ്റിരുന്നു.

താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വെച്ചിരുന്നെങ്കിലും നായയുടെ കാര്യം ശ്രദ്ധിച്ചിരുന്നില്ല. അതു കൊണ്ട് തന്നെ റാബിസ് ഇൻഞ്ചക്ഷനും എടുത്തില്ല. ഇതാവാം മരണത്തിന് കാരണമെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം കുട്ടി ശരീരത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ദേവനാരായണൻറെ ജീവന്‍ രക്ഷിക്കാനായില്ല.

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്