Nithin Raj Death: നിതിന്‍ രാജിന്റെ മരണത്തില്‍ എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

Nithin Raj Death Case Follow Up: രണ്ടാം പ്രതിയുടെ ജാമ്യവിധി പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. റാം ഒബിസി വിഭാഗത്തില്‍പെടുന്നയാളാണ്. കോളേജില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നത് നിതിന്റെ കുടുംബവുമായി ആലോചിച്ച ശേഷമായിരിക്കുമെന്നും പ്രോസിക്യൂഷന്‍. കേസില്‍ ജാതി അധിക്ഷേപമെന്ന വകുപ്പ് ഒഴിവാക്കാനായി റാം, പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയിട്ടുണ്ട്.

Nithin Raj Death: നിതിന്‍ രാജിന്റെ മരണത്തില്‍ എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

നിതിന്‍ രാജ്, ഡോ. എംകെ റാം

Updated On: 

25 Apr 2026 | 02:06 PM

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകനായ ഡോ. എംകെ റാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയായ റാമിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരുന്ന കോടതി, രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് ജാമ്യം അനുവദിച്ചു. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി നാലാണ് വിധി പ്രസ്താവിച്ചത്.

രണ്ടാം പ്രതിയുടെ ജാമ്യവിധി പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. റാം ഒബിസി വിഭാഗത്തില്‍പെടുന്നയാളാണ്. കോളേജില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നത് നിതിന്റെ കുടുംബവുമായി ആലോചിച്ച ശേഷമായിരിക്കുമെന്നും പ്രോസിക്യൂഷന്‍.

കേസില്‍ ജാതി അധിക്ഷേപമെന്ന വകുപ്പ് ഒഴിവാക്കാനായി റാം, പട്ടികജാതിക്കാരനാണെന്ന രേഖ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ അത് സത്യമല്ലെന്ന കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തി. കോളേജ് അധ്യാപകരായ ഡോ. എംകെ റാം, സംഗീത നമ്പ്യാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് മുന്നോട്ട് പോകുന്നത്.

എസ്‌സി, എസ്ടി അട്രോസിറ്റി നിയമത്തില്‍ നിന്ന് രക്ഷനേടാനായാണ് റാം വ്യാജ രേഖ സമര്‍പ്പിച്ചത്. എന്നാല്‍ ഇയാള്‍ ജനിച്ചത് ഒബിസി വിഭാഗത്തിലാണെന്ന കാര്യം പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തി. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.

നിതിന്‍ രാജ് നിരന്തര അധിക്ഷേപങ്ങള്‍ക്ക് ഇരയായെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി കോളേജിലെ മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയിരുന്നു. പലര്‍ക്കും വര്‍ഷങ്ങളോളം പഠനം മുടങ്ങിയ സാഹചര്യം പോലുമുണ്ടായെന്നാണ് വെളിപ്പെടുത്തല്‍. ശാരീരികമായി റാം പീഡിപ്പിച്ചതായും വിദ്യാര്‍ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

നിതിന്‍ രാജിന്റെ മരണം

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണാണ് നിതിന്‍ രാജ് മരിച്ചത്. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് നിതിന്‍ രാജ് മരിച്ചതെന്ന് ആരോപിച്ച് ഇതിന് പിന്നാലെ കുടുംബം രംഗത്തെത്തി. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

Also Read: Nithin Raj Death: നിതിൻ രാജിൻ്റെ മരണം: അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ? മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കെതിരായാണി ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇരുവരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.

അധ്യാപകരുടെ ഭാഗത്തുനിന്ന് നിരന്തരം ജാതി അധിക്ഷേപം നേരിട്ടതായും നിതിന്റെ കുടുംബം പറഞ്ഞിരുന്നു. നിതിന്റെ മരണത്തോടെ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി മറ്റ് വിദ്യാര്‍ഥികളും രംഗത്തെത്തിയത് റാമിനെതിരെയുള്ള കുരുക്ക് മുറുക്കി. ക്ലാസ് മുറിയില്‍ വെച്ച് റാമില്‍ നിന്ന് പലര്‍ക്കും കടുത്ത അധിക്ഷേപം നേരിടേണ്ടതായി വന്നിരുന്നു.

 

Loading...
Unable to load recommendations.
Follow Us
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ