AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kottayam Nursing Student Death : കോട്ടയത്ത് ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

Kottayam Nursing Student Dies In Accident: അപകടത്തിൽ ​ഗുരുതര പരിക്കേറ്റ അൽത്താഫിനെ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Kottayam Nursing Student Death : കോട്ടയത്ത് ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മുഹമ്മദ് അൽത്താഫ്Image Credit source: social media
sarika-kp
Sarika KP | Published: 19 Mar 2025 21:48 PM

കോട്ടയം: ടിപ്പർ ലോറിക്കു പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂർ വടക്കേതിൽ ചെമ്പകശ്ശേരിയിൽ എൻ.മുഹമ്മദ് അൽത്താഫ് (19) ആണ് മരിച്ചത്. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിയാണ് മരിച്ച അൽത്താഫ്.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മണർകാട് ഐരാറ്റുനട പാലത്തിന് സമീപമാണ് അപകടം. കോട്ടയം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ അൽത്താഫ് സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിലിടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ അൽത്താഫിനെ ഉടൻ കളത്തിൽപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണർകാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Also Read:തിരുവനന്തപുരത്ത് രോഗിയുമായെത്തിയ ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു

അതേസമയം തിരുവനന്തപുരത്ത് ​രോ​ഗിയുമായി സഞ്ചരിച്ച ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകിട്ട് എംസി റോഡിൽ വച്ചാണ് സംഭവം. കന്യാകുളങ്ങര നെടുവേലിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപെട്ടത്. ആംബുലൻസിൽ ഡ്രൈവർ അടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല.