5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024 : ബ്രാഹ്മണനായ വാമനനും ഓണവും തമ്മിലെന്ത് ബന്ധം?; വാമനജയന്തിയുടെ ഐതിഹ്യമറിയാം

Onam 2024 What Is Vamana Jayanti : വാമന ജയന്തി എന്ന ആഘോഷം നമ്മൾ കേരളീയർ കേൾക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായില്ല. കേരളം ഭരിച്ചിരുന്ന മഹാബലിത്തമ്പുരാനെ ഓർമിക്കാനുള്ള, വിളവെടുപ്പുത്സവമായ ഓണം വിഷ്ണുവിൻ്റെ അവതാരമായ വാമനൻ്റെ ജനനവുമായി ബന്ധപ്പെട്ടും ആഘോഷിക്കാറുണ്ട്. ഇതാണ് വാമന ജയന്തി.

Onam 2024 : ബ്രാഹ്മണനായ വാമനനും ഓണവും തമ്മിലെന്ത് ബന്ധം?; വാമനജയന്തിയുടെ ഐതിഹ്യമറിയാം
Onam 2024 What Is Vamana Jayanti (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 03 Sep 2024 11:26 AM

ഓണക്കാലത്ത് കുറച്ചുകാലമായി നമ്മൾ കേൾക്കുന്നൊരു പേരാണ് വാമന ജയന്തി. വിളവെടുപ്പ് ഉത്സവമായ ഓണം പല കാരണങ്ങൾ കൊണ്ടാണ് ആഘോഷിക്കുന്നത്. തൃക്കാക്കര തലസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ഏറ്റവും നല്ല ഭരണാധികാരിയായ മഹാബലിയെ ഓർമിക്കാൻ കൂടിയാണ് ഓണാഘോഷം (Onam 2024).

ഏവർക്കും മാതൃകയാവുന്ന തരത്തിൽ കേരളം ഭരിച്ചിരുന്ന അസുരചക്രവർത്തിയായിരുന്ന മഹാബലിയുടെ ഔന്നത്യത്തിനു മുന്നിൽ ദേവന്മാർക്ക് തലകുനിക്കേണ്ടിവന്നു. അസുരനായ ഒരു രാജാവ് ദേവലോകത്തെക്കാൾ സുന്ദരമായി കേരളത്തെ മാറ്റി. ഈ ഭരണം ദേവലോകത്തിന് പോലും ഭീഷണിയായി. ഇതോടെ ദേവമാതാവ് അദിതി മഹാവിഷ്ണുവിനെ തപസ് ചെയ്ത് വരം ആവശ്യപ്പെട്ടു. അങ്ങനെ തിരുവോണനാളിൽ മഹാബലിയായി അവതാരമെടുത്ത വിഷ്ണു മഹാബലിയെ സന്ദർശിക്കാനെത്തി. ആ സമയത്ത് മഹാബലി ഒരു മഹായാഗം നടത്തുകയായിരുന്നു. ഭിക്ഷ ആവശ്യപ്പെട്ട വാമനനോട് എന്താണ് വേണ്ടത്? എന്ത് ചോദിച്ചാലും നൽകുമെന്ന് മഹാബലി പറഞ്ഞു. ഭിക്ഷയായി മൂന്നടി മണ്ണ് വേണമെന്നായിരുന്നു വാമനൻ്റെ ആവശ്യം. അത് നൽകാമെന്ന് മഹാബലി വാക്ക് നൽകി. ഉത്തമനായ മഹാബലി എങ്ങനെയും വാക്ക് പാലിക്കുമെന്നറിയാമായിരുന്നു. ബാക്കി ചരിത്രം നമുക്കറിയാമല്ലോ. അങ്ങനെ മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തുകയായിരുന്നു. ചിങ്ങമാസത്തിലെ തിരുവോണദിനത്തിൽ ജനിച്ച വാമനൻ്റെ ജനനം ആഘോഷിക്കുന്നതാണ് വാമന ജയന്തി.

Also Read : Onam 2024: തിരുവോണത്തിന് മത്തങ്ങ-തുവരപ്പരിപ്പ് എരിശ്ശേരി ആയാലോ?

മഹാബലിയെക്കുറിച്ചും അദ്ദേഹത്തിൻ്റെ ഭരണത്തെ കുറിച്ചും കേരളത്തിലെ സവർണർക്ക് വ്യത്യസ്തമായ വീക്ഷണമാണ് ഉണ്ടായിരുന്നത്. മഹാബലിയെ പിന്തുണയ്ക്കുന്നവർ ഒരുവശത്തും വാമനനെ പിന്തുണയ്ക്കുന്ന സവർണർ മറുവശത്തും. വിഷ്ണുവിൻ്റെ ആദ്യ മനുഷ്യാവതാരമായ വാമനാവതാരം സംഭവിക്കുന്നത് ത്രേതായുഗത്തിലാണ്. ഉത്തമ ഭരണാധികാരിയും പാപം ചെയ്യാത്ത ആളുമായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താനൊരുങ്ങുമ്പോൾ മഹാവിഷ്ണുവിന് മനസ്താപമുണ്ടായി. എന്താണ് വരം വേണ്ടത് എന്ന് ചോദിച്ചപ്പോൾ നിരന്തരമായ വിഷ്ണുഭക്തി വരമായി നൽകാൻ മഹാബലി ആവശ്യപ്പെട്ടു. ഒരു വരം കൂടി ചോദിക്കാനാവശ്യപ്പെട്ടപ്പോൾ കൊല്ലത്തിലൊരിക്കൽ പ്രജകളെ സന്ദർശിക്കാൻ അനുവാദം നൽകണമെന്ന വരമാണ് മഹാബലി ചോദിച്ചത്. ഇത് വിഷ്ണു നൽകുകയും ചെയ്തു. അങ്ങനെയാണ് അദ്ദേഹം ഓണക്കാലത്ത് നമുക്കിടയിലെത്തുമെന്ന് കരുതപ്പെടുന്നത്. ചവിട്ടിത്താഴ്ത്തിയ കഥ പക്ഷേ, ഐതിഹ്യങ്ങളിൽ ഇല്ല. കേരളത്തിൽ വാമൊഴിയായി നിലനിൽക്കുന്ന ഐതിഹ്യമാണിത്. പക്ഷേ, വാമനനാൽ മഹാബലി ഇല്ലായ്മ ചെയ്യപ്പെട്ടു എന്നത് ഐതിഹ്യങ്ങളിലുണ്ട്. അതെങ്ങനെയന്നത് മാത്രമാണ് തർക്കവിഷയം.

മഹാബലി അസുരനാണെങ്കിൽ വാമനൻ ദേവനായിരുന്നു. ബ്രാഹ്മണനായ വാമനൻ്റെ ജന്മമാണ് ഓണമായി കൊണ്ടാടുന്നതെന്ന് സവർണജാതിക്കാരാണ് വാദിച്ചിരുന്നത്. ഓണത്തപ്പനെ തൃക്കാക്കരയപ്പനാക്കാനുള്ള ശ്രമങ്ങളും അതിനെതിരായ പ്രതിഷേദവുമൊക്കെ ഇതിൻ്റെ പശ്ചാത്തലത്തിലുണ്ടായതാണ്. തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ വാമനനാണെന്ന വാദം എഴുത്തുകാരനും അധ്യാപകനുമായ ഡോ ടിഎസ് ശ്യാംകുമാർ റദ്ദ് ചെയ്യുന്നുണ്ട്. ചതുർബാഹുവായ വിഷ്ണു ആണ് തൃക്കാക്കരയിലെ പ്രതിഷ്ഠ എന്നാണ് 2021ൽ ഒരു ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത്.

ബ്രാഹ്മണരുടെ അവകാശവാദപ്രകാരം ഓണമെന്നത് സമത്വ സുന്ദരമായ കേരളം ഭരിച്ചിരുന്ന മഹാനായ ഭരണാധികാരിയുടെ ഓർമ്മയല്ല എന്നാണ് അദ്ദേഹത്തിൻ്റെ ലേഖനത്തിലുള്ളത്. അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനൻ്റെ ജനനവുമായി ബന്ധപ്പെട്ട ആഘോഷമാണ്. ബ്രാഹ്മണനായ വാമനൻ എന്ന അധികാരകേന്ദ്രത്തെ കേന്ദ്രമാക്കി അത്തരത്തിൽ ഓണമാഘോഷിക്കുക എന്നതായിരുന്നു അന്നത്തെ സവർണരുടെ ശ്രമം. ഇത് ബ്രാഹ്മണരിൽ മാത്രം നിലനിന്നിരുന്ന ആഘോഷമായിരുന്നു. ഇങ്ങനെയൊരാഘോഷത്തെ പൊതു ഇടത്തിലേക്ക് കൊണ്ടുവന്ന് ഓണത്തിന് ബദലാക്കാനും സവർണാഘോഷമെന്ന നിലയിൽ ഓണത്തെ മാറ്റാനുമുള്ള ശ്രമമാണ് വാമന ജയന്തിയിലൂടെ നടക്കുന്നത്. ബ്രാഹ്മണ്യത്തിൻ്റെ പൂണൂൽ ധരിച്ച കുടവയറനായി മഹാബലിയെ അവതരിപ്പിക്കുന്നതിലും ഈ ചിന്തയാണെന്ന് അദ്ദേഹം പറയുന്നു.

Also Read : Mahabali Wife Vindhyavali: മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ…? ദമ്പതികൾക്ക് 100 പുത്രൻമാരുണ്ടായിരുന്നത്രേ

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി എന്നത് അന്നത്തെ കീഴാളരുടെ അവസ്ഥ കൃത്യമായി വിവരിക്കുന്ന പഴഞ്ചൊല്ലാണ്. അതായത്, ഓണം സവർണർ കയ്യടക്കിവച്ചിരുന്ന ആഘോഷമാണ്. താഴ്ന്ന ജാതിക്കാർ ഓണക്കാലത്തും പട്ടിണിയിൽ തന്നെ ആയിരുന്നു എന്ന് സാരം. ഇതിന് അറുതിവന്നത് ഏറെക്കാലങ്ങൾ കൊണ്ടുണ്ടായ സാമൂഹ്യപരിഷ്കരണങ്ങളിലൂടെയാണ്. ഇങ്ങനെ മാറ്റമുണ്ടായ ഒരാഘോഷത്തെ വീണ്ടും സവർണാഘോഷമാക്കുക എന്നതാണ് വാമനജയന്തിയിലൂടെ ലക്ഷ്യമിടുന്നത് എന്നും ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

Latest News