Onam Bumper 2026: ഓണം ബമ്പറില്‍ എത്ര രൂപ നികുതി നല്‍കണം? എത്ര രൂപ കയ്യില്‍ കിട്ടും?
Onam Bumper Lottery: 30 Crore Prize, Tax Deduction and Take-Home Amount: 2026 സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. മറ്റ് ലോട്ടറികള്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കുമ്പോള്‍ ഓണം ബമ്പറിന്റേത് രണ്ട് മണിക്കാണ് നടക്കുന്നത്.

പ്രതീകാത്മക ചിത്രം
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ വലിയ സന്തോഷത്തിലാണ്. സമ്മാനത്തുകയില്‍ സംഭവിച്ച വര്‍ധനവ് തന്നെയാണ് ഈ സന്തോഷത്തിന് പ്രധാന കാരണം. എന്നാല്‍ ഇത്രേയറെ സമ്മാനങ്ങളുണ്ടെങ്കിലും അത് മുഴുവനായി ഭാഗ്യശാലികള്‍ക്ക് ലഭിക്കുകയില്ല. അതില്‍ നിന്ന് വിവിധ നികുതികളും ഏജന്റ് കമ്മീഷനും നല്‍കേണ്ടതുണ്ട്, ഇതെല്ലാം പോയതിന് ശേഷമുള്ള തുകയേ ഭാഗ്യശാലികളുടെ അക്കൗണ്ടിലെത്തൂ.
ഓണം ബമ്പര്‍ 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
30 കോടി മുഴുവന്‍ കിട്ടില്ല
ഒന്നാം സമ്മാനമായ 30 കോടി രൂപയില്‍ നിന്ന് 10 ശതമാനം തുകയാണ് ലോട്ടറി ഏജന്റ് കമ്മീഷന്‍ നല്‍കേണ്ടത്. അതായത്, 30 കോടിയുടെ 10 ശതമാനം എന്നത് 3 കോടി രൂപയാണ്. 30 കോടിയില്‍ നിന്ന് 3 കോടി പോയാല്‍ ബാക്കിയുള്ളത് 27 കോടി രൂപ. സമ്മാനനികുതി ശേഷിക്കുന്ന തുകയില്‍ നിന്ന് വേണം സമ്മാനനികുതി നല്‍കാന്‍. 30 ശതമാനമാണ് സമ്മാനനികുതി.
27 കോടിയുടെ 30 ശതമാനം എന്നത് 81000000 രൂപയാണ്. 27 കോടിയില്‍ നിന്ന് 81000000 പോയാല്‍ ബാക്കിയുള്ള വെറും 18.9 കോടി. സര്‍ചാര്‍ജും സെസും ആരോഗ്യ-വിദ്യാഭ്യാസ സെസായി 4 ശതമാനം തുകയാണ് നല്‍കേണ്ടത്. 7560000 രൂപയാണിത്. 15 ശതമാനമാണ് സര്‍ചാര്‍ജ്. ഏകദേശം 2 കോടി രൂപ സര്‍ചാര്‍ജായും നല്‍കണം. ഇതിനെല്ലാം ശേഷം വെറും 15,42,24,000 രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.
ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?
2026 സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് നടക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. മറ്റ് ലോട്ടറികള്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കുമ്പോള്‍ ഓണം ബമ്പറിന്റേത് രണ്ട് മണിക്കാണ് നടക്കുന്നത്.
English Summary
The 30 crore Onam Bumper prize is subject to applicable taxes and deductions before the winner receives the final amount. Here is how the tax deduction works and how much the winner may receive in hand.