AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Assembly Election 2026: ഒറ്റപ്പാലം ആർക്കൊപ്പം നിൽക്കും, ചായ്‌വ് ഇടത്തേക്കോ വലത്തേക്കോ?

Ottapalam Assembly Election 2026 Candidates List: വർഷങ്ങളായി യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ഇവിടെ രണ്ടു മുന്നണികൾക്കും തുല്യശക്തിയാണുള്ളത്. 2016ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി ഉണ്ണി യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി ചുവപ്പിച്ച മണ്ഡലം പിന്നീട് 2021ൽ അഡ്വ കെ പ്രേംകുമാർ നിലനിർത്തുകയായിരുന്നു. ബിജെപി സ്ഥാനാർഥി പി വേണുഗോപാലും അന്ന് നല്ല രീതിയിൽ വോട്ടുപിടിച്ച് സാന്നിധ്യം അറിയിച്ചിരുന്നു.

Kerala Assembly Election 2026: ഒറ്റപ്പാലം ആർക്കൊപ്പം നിൽക്കും, ചായ്‌വ് ഇടത്തേക്കോ വലത്തേക്കോ?
Ottapalam Assembly Election 2026Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 22 Mar 2026 | 01:44 PM

പാലക്കാടൻ കാറ്റ് ഭാരതപ്പുഴ കടന്നു അനങ്ങൻമല ചുറ്റി വരിക്കാശ്ശേരി മനയിൽ വിശ്രമിക്കുന്ന നാട്, ഒറ്റപ്പാലം. മലയാള സിനിമയിലെ കേരളത്തനിമ പച്ചപിടിച്ചു നിൽക്കുന്ന ഈ നാട്ടിൽ തിരഞ്ഞെടുപ്പ് ചൂട് പാലക്കാടൻ ചൂടിന് മുകളിൽ സ്ഥാനം പിടിക്കുന്നു. 140 സീറ്റുകളിൽ 52 -ാം നമ്പർ സീറ്റാണ് ഒറ്റപ്പാലം നിയോജക മണ്ഡലം. അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തെച്ചനാട്ടുകര, എന്നീ പഞ്ചായത്തുകൾ ആണ് ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 2,08304 വോട്ടർമാർ ആയിരുന്നു ഇവിടെനിന്ന് സമ്മതിദാനം രേഖപ്പെടുത്തിയത്.

വർഷങ്ങളായി യുഡിഎഫും എൽഡിഎഫും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ഇവിടെ രണ്ടു മുന്നണികൾക്കും തുല്യശക്തിയാണുള്ളത്. 2016ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി ഉണ്ണി യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി ചുവപ്പിച്ച മണ്ഡലം പിന്നീട് 2021ൽ അഡ്വ കെ പ്രേംകുമാർ നിലനിർത്തുകയായിരുന്നു. ബിജെപി സ്ഥാനാർഥി പി വേണുഗോപാലും അന്ന് നല്ല രീതിയിൽ വോട്ടുപിടിച്ച് സാന്നിധ്യം അറിയിച്ചിരുന്നു.

ശക്തമായ മുന്നണി മത്സരങ്ങളും രാഷ്ട്രീയ ബോധമുള്ള വോട്ടർമാരുമാണ് ഒറ്റപ്പാലത്തെ ശ്രദ്ധേയമാക്കുന്നത്. കാലം മാറിയിട്ടും കൃഷിക്ക് മുൻഗണന നൽകുന്ന ഈ മണ്ഡലത്തിലെ സാമ്പത്തിക സ്രോതസ്സ് നെല്ല് തെങ്ങ് വാഴ പച്ചക്കറി തുടങ്ങിയവയുടെ വിളവെടുപ്പ് തന്നേ. ഇതിനൊപ്പം വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന വോട്ടർമാരും കുറവല്ല. ജലസേചനവും കൃഷിയും തൊഴിലവസരങ്ങളും വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യ വികസനവും ഒക്കെയാണ് ഇവിടെ സ്ഥാനാർത്ഥികൾ ഉയർത്തിക്കൊണ്ടു വരാറുള്ള വിഷയങ്ങൾ.

ഇത്തവണ സിപിഎമ്മിനെതിരെ കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി രംഗത്തുള്ളത് മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശിയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും എതിരെ രൂക്ഷ വിമർശനമുന്നയിച്ച് രംഗത്ത് എത്തിയതിനു പിന്നാലെയാണ് പി കെ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പിന്നാലെ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ കെ പ്രേംകുമാർ സിപിഎമ്മിന്റെ പോരാളി. നോക്കാം ഒറ്റപ്പാലം ആരെ തുണയ്ക്കുമെന്ന്.

Follow Us