AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: ഉപദേശം അത് വേണ്ട; സീറ്റ് ബെല്‍റ്റ് ഇടാന്‍ പറഞ്ഞതിന് മൂക്കിടിച്ച് പരത്തി

Passenger Hit Nose of the Co-Passenger: കൊച്ചിയില്‍ ലാന്റ് ചെയ്യുന്നതിന് മുമ്പ് ലാന്റ് ചെയ്യാന്‍ പോവുകയാണെന്ന് അനൗണ്‍സ്‌മെന്റ് വന്നു. ഇതോടെ കോട്ടയത്തുകാരനായ വിശാല്‍ അടുത്തിരുന്ന യാത്രക്കാരനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു.

Viral News: ഉപദേശം അത് വേണ്ട; സീറ്റ് ബെല്‍റ്റ് ഇടാന്‍ പറഞ്ഞതിന് മൂക്കിടിച്ച് പരത്തി
Shiji M K
Shiji M K | Published: 08 Jun 2024 | 12:06 PM

നെടുമ്പാശേരി: ഉപദേശിക്കാന്‍ വന്ന സഹയാത്രക്കാരന്റെ മൂക്കിനിടിച്ച് യാത്രക്കാരന്‍. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് സംഭവമുണ്ടായത്. വിമാനം കൊച്ചിയില്‍ ലാന്റ് ചെയ്യുന്നതിന് മുമ്പാണ് ഇയാള്‍ സഹയാത്രക്കാരന്റെ മൂക്കിനിടിച്ചത്.

കൊച്ചിയില്‍ ലാന്റ് ചെയ്യുന്നതിന് മുമ്പ് ലാന്റ് ചെയ്യാന്‍ പോവുകയാണെന്ന് അനൗണ്‍സ്‌മെന്റ് വന്നു. ഇതോടെ കോട്ടയത്തുകാരനായ വിശാല്‍ അടുത്തിരുന്ന യാത്രക്കാരനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ ഇടുക്കി സ്വദേശിയായ അനില്‍ തോമസ് തയാറായില്ല.

പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെല്‍റ്റ് ഇടുന്നതാണ് നല്ലതെന്നും അത് ലാന്റിങ് സമയത്ത് സുരക്ഷിതത്വം നല്‍കുമെന്നും വിശാല്‍ വീണ്ടും അനിലിനെ ഓര്‍മിപ്പിച്ചു. ഇതോടെ പ്രകോപിതനായ ഇയാള്‍ വിശാലിന്റെ മൂക്കിനിടിക്കുകയായിരുന്നു. സംഭവത്തില്‍ വിശാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ട കാബിന്‍ ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് വിമാനം ലാന്റ് ചെയ്തപ്പോള്‍ വിമാനത്താവള സുരക്ഷ വിഭാഗമായ സിഐഎസ്എഫ് അനിലിനെ പിടികൂടി. പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പരാതി ഇല്ലെന്ന് വിശാല്‍ അറിയിച്ചതോടെ അനിലിനെ പറഞ്ഞ് വിടുകയായിരുന്നു.