AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pathanamthitta Aban Flyover: പത്തനംതിട്ട അബാൻ മേൽപാലം, കോൺക്രീറ്റ് തീർന്നാലും വണ്ടി ഓടാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം

Pathanamthitta Aban Flyover Update: രണ്ട് ദിശകളിൽ നിന്നും നിർമാണം നടത്തി വന്ന് കൂട്ടിമുട്ടിക്കുന്ന അവസാന കോൺക്രീറ്റ് ജോലികളാണ് മേൽപാലത്തിൽ ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ നിർമാണം നീണ്ടുപോയതോടെ കമ്പി, സിമന്റ്, മെറ്റിൽ, എം-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികളുടെ വിലവർധനവ് കരാറുകാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Pathanamthitta Aban Flyover: പത്തനംതിട്ട അബാൻ മേൽപാലം, കോൺക്രീറ്റ് തീർന്നാലും വണ്ടി ഓടാൻ ഇനിയും മാസങ്ങൾ കാത്തിരിക്കണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 11 Jun 2026 | 02:22 PM

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന അബാൻ മേൽപാലത്തിന്റെ കോൺക്രീറ്റ് ജോലികൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും, പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. സമീപനപാത, സർവീസ് റോഡ് എന്നിവയ്ക്കായുള്ള സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാകാത്തതാണ് പദ്ധതിക്ക് പ്രധാന തടസ്സമായിരിക്കുന്നത്. മേൽപാലത്തിന്റെ നിർമാണത്തിനൊപ്പം തന്നെ നടക്കേണ്ടിയിരുന്ന സമീപന പാതയുടെയും സർവീസ് റോഡിന്റെയും സ്ഥലമെടുപ്പ് വൈകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മുത്തൂറ്റ് ആശുപത്രിപ്പടി മുതൽ ശ്രീവത്സം ഹോട്ടൽ വരെയുള്ള 625 മീറ്റർ ദൂരത്തിലാണ് ഇരുവശത്തും റോഡ് നിർമിക്കേണ്ടത്.

ആവശ്യമായ സ്ഥലം 1.5 ഏക്കർ (0.6027 ഹെക്ടർ) ആണ്. 51 പേരാണ് ഭൂമി ഉടമകൾ. കിഫ്ബി നീക്കിവച്ചത് ഉൾപ്പെടെ 6.88 കോടി രൂപയാണ് അനുവദിച്ച തുക. ശ്രീവത്സം ഭാഗത്തെ ഏതാനും ഉടമകൾ മുൻകൂർ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് അവിടെ വശം കെട്ടിയുയർത്തി മണ്ണിച്ചിട്ടുണ്ടെങ്കിലും, അബാൻ ജംക്‌ഷൻ മുതൽ മുത്തൂറ്റ് ആശുപത്രി വരെയുള്ള ഭാഗത്ത് ഇതുവരെ ഒരു പണിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

ന്യായമായ വില ലഭിച്ചാൽ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് ഉടമകൾ അറിയിച്ചിട്ടുണ്ടെങ്കിലും മുൻകൂർ ഭൂമി നൽകാൻ അവർ തയാറായിട്ടില്ല. നിലവിൽ നഗരസഭയുടെ സ്ഥലം വിട്ടു നൽകിയിടത്ത് വീതികൂട്ടലും ഓട നിർമാണവും അവസാന ഘട്ടത്തിലാണ് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

വിജ്ഞാപനം ഉടൻ; നടപടികൾ വൈകാൻ കാരണങ്ങൾ പലത്

റീസർവേ നടക്കാത്ത വില്ലേജ് ആയതിനാൽ തുടക്കം മുതൽ വലിയ പ്രതിസന്ധികളിലൂടെയാണ് സ്ഥലമെടുപ്പ് നടപടികൾ മുന്നോട്ട് പോയത്. സർവേ നടപടികൾ വൈകിയതിന് പുറമേ, തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടവും നിർമാണ വേഗതയെ ബാധിച്ചു.

ALSO READ: പാസഞ്ചർ ട്രെയിൻ വൈകുന്നത് പതിവാകുന്നു; ജീവനക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

ഭൂമി ഏറ്റെടുക്കുന്നത് തടസ്സപ്പെടുത്താൻ പാടില്ലെന്നുള്ള ‘9(1) വിജ്ഞാപനം’ ഉടൻ പുറത്തിറക്കാനുള്ള നടപടികൾ കിഫ്ബി സ്പെഷൽ തഹസിൽദാർ (ലാൻഡ് അക്വിസിഷൻ) ഓഫിസിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പ്രമാണം ഹാജരാക്കാൻ വസ്തു ഉടമകൾക്ക് 30 ദിവസത്തെ നോട്ടീസ് നൽകും. ഭൂവുടമകളിൽ ചിലർ നാട്ടിലില്ലാത്തതും നടപടികൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

കരാറുകാരും പ്രതിസന്ധിയിൽ

രണ്ട് ദിശകളിൽ നിന്നും നിർമാണം നടത്തി വന്ന് കൂട്ടിമുട്ടിക്കുന്ന അവസാന കോൺക്രീറ്റ് ജോലികളാണ് മേൽപാലത്തിൽ ഇപ്പോൾ പുരോഗമിക്കുന്നത്. എന്നാൽ നിർമാണം നീണ്ടുപോയതോടെ കമ്പി, സിമന്റ്, മെറ്റിൽ, എം-സാൻഡ് തുടങ്ങിയ നിർമാണ സാമഗ്രികളുടെ വിലവർധനവ് കരാറുകാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പാലത്തിന്റെ നിർമാണം വേഗത്തിലാക്കാൻ അബിൻ വർക്കി എം.എൽ.എ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. സ്ഥലമെടുപ്പ് പൂർത്തിയാകാതെ പണി തീർക്കാൻ കഴിയില്ലെന്ന് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. പെരുമാറ്റച്ചട്ടം മൂലം മുടങ്ങിയ വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സ്ഥലമെടുപ്പ് പൂർത്തിയാകാൻ കുറഞ്ഞത് 6 മാസമെങ്കിലും നീണ്ടുപോകാൻ സാധ്യതയുണ്ടെന്നും കിഫ്ബി സ്പെഷൽ തഹസിൽദാർ അറിയിച്ചു. എന്നാൽ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ജോലികൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ നിർദേശിച്ചിട്ടുണ്ട്.

English Summary

The completion and opening of Pathanamthitta’s Aban Flyover will be delayed by several months due to unresolved land acquisition issues for its approach and service roads. Although the main bridge concrete work is in its final stages, standardizing the 1.5-acre stretch remains stalled over pending official notifications and valuation disputes with property owners.

Follow Us