Attack On ED Officials : ജയിൽ ശിക്ഷ മാത്രമല്ല, ഒരു ലോൺ പോലും കിട്ടില്ല; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്ക് പണി പാലും വെള്ളത്തിൽ കിട്ടും
Legal Action For Obstructing And Assaulting ED Officials : തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പുറത്തേക്കെത്തിയപ്പോൾ സിപിഎം പ്രവർത്തകർ കാർ ആക്രമിക്കുകയായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് ഇഡി സംഘം യാത്ര ചെയ്തിരുന്ന കാർ തല്ലി തകർക്കുകയായിരുന്നു പാർട്ടി പ്രവർത്തകർ.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധനയിൽ പ്രതിഷേധം അണപ്പൊട്ടിയപ്പോൾ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായി. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ പിണറായി വിജയൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറുകൾ സിപിഎം പാർട്ടി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ ഉദ്യോഗസ്ഥരുടെ വാഹനം ഇഷ്ടകയും മറ്റ് ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തകർ തകർത്തത്. ആക്രമണത്തിൽ വാഹനത്തിൻ്റെ ഡ്രൈവർ പരിക്കേറ്റ് ചികിത്സയിൽ പ്രവേശിപ്പിച്ചു.
ഇഡി ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി എത്തിയ കേന്ദ്രസേനയ്ക്ക് നേരെയും പാർട്ടി പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. തലസ്ഥാനത്തെ പോലീസ് ഒരുക്കിയ സംരക്ഷണം ഭേദിച്ചുകൊണ്ടായിരുന്നു പാർട്ടി പ്രവർത്തകരുടെ ആക്രമണം. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പിടികൂടാൻ പോലീസ് ശ്രമിച്ചെങ്കിലും അവർ ഉടൻ തന്നെ പാളയത്തെ പാർട്ടി ഓഫീസിലേക്ക് ഓടി കയറി. തുടർന്ന് പാർട്ടി നേതാക്കളും പോലീസ് നടത്തിയ ചർച്ചയ്ക്കൊടുവിൽ ഏഴോളം പ്രതികളെ സംഭവത്തിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ഇഡി അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ നേരിടേണ്ടി വരുന്ന നടപടികൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
പത്ത് വർഷം വരെ ജയിൽ ശിക്ഷ
ഡ്യൂട്ടിയിലുള്ള ഇഡി അല്ലെങ്കിൽ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിച്ചാലോ അവരുടെ കൃത്യനിർവഹണം തടഞ്ഞാലോ അതീവ ഗുരുതരമായ ക്രിമിനൽ നടപടികളാണ് സ്വീകരിക്കുക. ഭാരതീയ ന്യായ സംഹിത പ്രകാരം സെക്ഷൻ 221, 121, 122 ഒപ്പം കുട്ടം ചേർന്ന് ആക്രമണം നടത്തുന്നതിന് ബിഎൻഎസ് സെക്ഷൻ 189 പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതാണ്. ഇഡി ഉദ്യോഗസ്ഥരെ ഭീഷിണിപ്പെടുത്തകുയോ അവരുടെ ഡ്യൂട്ടി തടയുകയോ ചെയ്താൽ ബിഎൻഎസ് സെക്ഷൻ 121 പ്രകാരം അഞ്ച് വർഷം വരെയാണ് ശിക്ഷ ലഭിക്കുക. അവരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്താൽ സെക്ഷൻ 122 പ്രകാരം പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. ഇവയ്ക്ക് പുറമെ സെക്ഷൻ 189, 109 വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളും പോലീസിന് ചേർക്കാൻ സാധിക്കും. ജയിൽ ശിക്ഷയ്ക്ക് പുറമെ കടുത്ത പിഴയും ചുമത്തും
ജയിൽ ശിക്ഷ മാത്രമല്ല മറ്റ് പല പ്രശ്നങ്ങളും നേരിടേണ്ടി വരും
കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിയാകുന്നവർക്ക് കേവലം ജയിൽ ശിക്ഷ മാത്രമല്ല, അവരുടെ ഭാവി തന്നെ ഇല്ലാതാകുന്ന പ്രതിസന്ധികൾ നേരിടേണ്ടി വരും. വിദേശത്ത് മറ്റും പോകാനായി ശ്രമിക്കുന്നവരുടെ പാസ്പോർട്ട് വേരിഫിക്കേഷനും എമിഗ്രേഷൻ നടപടികളിൽ ദോഷകരമായി ബാധിക്കും. ഇത്തരത്തിൽ കേസിൽ അകപ്പെടുന്നവർക്ക് ഒരു ബാങ്ക് ലോൺ പോലും ലഭിക്കില്ല. ഇത്തരം കേസ് സാഹചര്യങ്ങളിൽ പെടുന്നവരുടെ സിബിൽ സ്കോറിനെ തന്നെ ഇത് ബാധിക്കുന്നതാണ്. കൂടാതെ സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കത്തില്ല.
English Summary
Legal Consequences face by a person who obstructing and assaulting Enforcement Directorate (ED) officials on Duty. Explained on Pinarayi Vijayan ED Raid Incident in Thiruvananthapuram.