Pinarayi Vijayan: വർധിച്ച പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യും; കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി

Pinarayi Vijayan About Welfare Pension: പെൻഷൻ തുക നവംബറിൽ തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം കുടിശ്ശികയും വിതരണം ചെയ്യും.

Pinarayi Vijayan: വർധിച്ച പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യും; കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി

പിണറായി വിജയൻ

Published: 

31 Oct 2025 16:08 PM

വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും. നവംബർ 20 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി വിജയൻ്റെ പ്രഖ്യാപനം.

കുടിശ്ശികകൾ ബാക്കി വയ്ക്കാതെ ക്ഷേമ പെൻഷൻ വിതരണവുമായി സർക്കാർ മുന്നോട്ടു പോവുകയാണ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യും. നവംബർ 20 മുതലാണ് പെൻഷൻ വിതരണം ആരംഭിക്കുക. ഇതോടൊപ്പം നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കുറിച്ചു.

Also Read: Welfare Pension Hiked: വമ്പൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ; ക്ഷേമ പെൻഷൻ വർധിപ്പിച്ചു

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

“കുടിശ്ശികകൾ ബാക്കി വയ്ക്കാതെ ക്ഷേമ പെൻഷൻ വിതരണവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബറിൽ 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച 2000 രൂപ പെൻഷൻ നവംബറിൽ തന്നെ വിതരണം ചെയ്യും. അതോടൊപ്പം നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭ്യമാക്കും. നവംബർ 20 മുതലാണ് പെൻഷൻ വിതരണം തുടങ്ങുന്നത്. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി തന്നെ നൽകാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. നാടിനു നൽകിയ ഉറപ്പുകൾ നിറവേറ്റും.”

ഈ മാസം 29നാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചത്. ക്ഷേമ പെൻഷനുകൾ 400 രൂപ വർധിപ്പിച്ച് 1600 രൂപയിൽ നിന്ന് 2000 രൂപയാക്കി ഉയർത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പോസ്റ്റ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും