Pinarayi Vijayan: കണ്ടാലും കൊണ്ടാലും പഠിക്കില്ല, ഒരു കാര്യവിവരവുമില്ല; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പിണറായി

Pinarayi Vijayan Criticises Rahul Gandhi Says Congress Working for BJP: ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കുന്നില്ല. കണ്ടാലും കൊണ്ടാലും രാഹുല്‍ പഠിക്കില്ല. ഇതൊന്നും ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ഗുണങ്ങളല്ല. കോണ്‍ഗ്രസുകാര്‍ സര്‍വ്വാദരണീയമായി കാണുന്ന നേതാവ് ഇത്രമാത്രം അധഃപതിച്ചത് എങ്ങനെയാണ് മനസിലാകുന്നില്ല.

Pinarayi Vijayan: കണ്ടാലും കൊണ്ടാലും പഠിക്കില്ല, ഒരു കാര്യവിവരവുമില്ല; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പിണറായി

പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി

Updated On: 

26 Mar 2026 | 03:33 PM

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലും രാഹുലിന് ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്നും രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീലുണ്ടെന്ന ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

അഖിലേന്ത്യ നേതാവായ രാഹുല്‍ ഗാന്ധിക്ക് ഒരു പ്രാദേശിക പ്രവര്‍ത്തകന്റെ കാര്യവിവരം പോലുമില്ല. ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കുന്നില്ല. കണ്ടാലും കൊണ്ടാലും രാഹുല്‍ പഠിക്കില്ല. ഇതൊന്നും ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ഗുണങ്ങളല്ല. കോണ്‍ഗ്രസുകാര്‍ സര്‍വ്വാദരണീയമായി കാണുന്ന നേതാവ് ഇത്രമാത്രം അധഃപതിച്ചത് എങ്ങനെയാണ് മനസിലാകുന്നില്ല.

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന് യോജിക്കുന്ന സമീപനമാണ് എല്ലായിടത്തും രാഹുല്‍ ഗാന്ധി സ്വീകരിക്കുന്നതും. ഡല്‍ഹിയില്‍ എന്തുകൊണ്ട് കെജരിവാളിനെ അറസ്റ്റ് ചെയ്തില്ലെന്ന് രാഹുലും കോണ്‍ഗ്രസും ചോദിച്ചു, പിന്നാലെ അറസ്റ്റും കേസുമുണ്ടായി. എന്നാല്‍ കോടതി കെജരിവാളിനെ കുറ്റവിമുക്തനാക്കി. ഇത് ബിജെപിയുടെ മുഖത്തുമാത്രം ഏറ്റ അടിയല്ല, മറിച്ച് രാഹുലിന്റെ മുഖത്ത് കൂടിയേറ്റതാണ്.

Also Read: Kerala Government: വീണ്ടും കടമെടുക്കാൻ സർക്കാർ, ഇത്തവണ 1750 കോടി

ആ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചോ? ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എന്താ സംഭവിച്ചത്? ബിജെപി അധികാരത്തില്‍ വരണമെന്ന നിലപാടാണോ കോണ്‍ഗ്രസ് സ്വീകരിച്ചത്? എഎപിയെ ശക്തമായി എതിര്‍ക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്. ബിജെപിയെ അധികാരത്തില്‍ വരാന്‍ സഹായിച്ചത് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസല്ലേ?, മുഖ്യമന്ത്രി ചോദിച്ചു.

Follow Us
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം
ഞൊളയ്ക്കുവാ ഈ നീളത്തിലുള്ള പുഴുക്കള്‍; വന്ദേ ഭാരത് എക്‌സ്പ്രസില്‍ മോശം ഭക്ഷണം കിട്ടിയെന്ന് യാത്രക്കാരന്‍; ഐആര്‍സിടിസിക്ക് പിഴശിക്ഷ
പിന്നാലെയെത്തി തെരുവുനായ്ക്കള്‍; രണ്ടാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂര്‍ ചെണ്ടയാട് നടന്നത്‌