മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുരേഷ് ഗോപിക്ക് പുറമെ ജോർജ് കുരന്യും മന്ത്രിയാകുമെന്ന വാർത്തയാണ് ഇപ്പോൾ കേരളത്തിൽ ചർച്ചയായിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടാണ് ജോർജ് കുര്യന്റെ പേര് കേന്ദ്ര മന്ത്രിമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നത്.
1 / 5
2 / 5
2016ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ജോർജ് കുര്യൻ മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സീറോ മലബാർ സഭാംഗം കൂടിയാണ് ജോർജ്.
3 / 5
ജോർജ് കുര്യൻ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ ബിജെപിക്കൊപ്പം ജോർജ് കുര്യൻ ചേർന്നു.
4 / 5
ചാനൽ ചർച്ചകളിലും ദേശീയ നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ പ്രസംഗം തർജിമ ചെയ്യുന്നതിലും സജീവമായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.