Thiruvananthapuram: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
Man Arrested for trying to kill Student in Thiruvananthapuram: ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ടെന്നാണ് വിവരം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കുളത്തൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂര്‍ സ്വദേശിയായ അഭിജിത്ത് (34) എന്ന യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
റേഷന്‍കടവ് സ്വദേശിയായ പതിനേഴ്കാരന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂള്‍വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വെച്ച് വിദ്യാര്‍ഥിയും അഭിജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതി ബ്ലേഡ് എടുത്ത് വിദ്യാര്‍ഥിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ പത്തോളം തുന്നലുണ്ട്. അഭിജിത്ത് മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുമായി കള്ളന്‍ ചെന്നുപെട്ടത് ഉടമയുടെ മുന്നിലേക്ക്; ഒടുവില്‍ സംഭവിച്ചത്
ബൈക്ക് മോഷ്ടിച്ച കള്ളനെ ഉടമ നടുറോഡില്‍ വച്ച് പിടികൂടി. പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമികാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി കൊടുത്ത് തിരിച്ച് എസ്റ്റേറ്റ് ജങ്ഷനില്‍ എത്തിയപ്പോഴാണ് തന്റെ ബൈക്കുമായി ഒരാള്‍ പോകുന്നത് രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പെട്ടത്.
ഉടന്‍ തന്നെ ഓടിച്ചെന്ന രാധാകൃഷ്ണന്‍ ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. പിടിവലിയില്‍ ബൈക്ക് മറിഞ്ഞ് കള്ളന്‍ റോഡില്‍ വീണു. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി. പിന്നാലെ പൊലീസെത്തി കള്ളനെ അറസ്റ്റു ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.