Woman Injured: വേടന്റെ ഷോ കാണാനെത്തി, വീട്ടമ്മയുടെ കൈ ഒടിച്ചു; പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെ റിമാൻഡിൽ
Woman Injured by Police Officer: നാട്ടുകാർ മർദിച്ചെന്ന് പൊലീസുകാരൻ അടങ്ങുന്ന സംഘം പരാതി നൽകിയിട്ടുണ്ട്. ഇതിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു.

പ്രതീകാത്മക ചിത്രം
കോന്നി: റാപ്പർ വേടന്റെ ഷോ കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ കൈക്ക് പൊട്ടൽ. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെട്ട സംഘത്തെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.
എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതിൽ അഖിൽരാജ് (30), സഹോദരൻ എം.ആർ.അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ട സ്വദേശി പി.കെ.ദിപിൻ (23) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
ALSO READ: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍ അറസ്റ്റില്‍
തിങ്കളാഴ്ച രാത്രി മാങ്കുളത്ത് വച്ചായിരുന്നു സംഭവം. കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചു നടത്തിയ ഷോ കാണാനെത്തിയതായിരുന്നു സംഘം. ഷോ കഴിഞ്ഞ് മാങ്കുളത്തു വച്ച സ്കൂട്ടർ എടുക്കുന്നതിനിടെ നാട്ടുകാരുമായി തർക്കമുണ്ടായി. തുടർന്ന് സമീപവാസിയായ സുലൈമാനെ വീട്ടുവളപ്പിൽ കയറി മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ സുലൈമാന്റെ ഭാര്യ റഷീദയെ കമ്പുപയോഗിച്ച് ആക്രമിച്ചു.
വലതു കൈക്ക് പൊട്ടലേറ്റ റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഘം മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, നാട്ടുകാർ മർദിച്ചെന്ന് പൊലീസുകാരൻ അടങ്ങുന്ന സംഘം പരാതി നൽകിയിട്ടുണ്ട്. ഇതിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു.