Thiruvananthapuram Police Attacked: ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

Police Officer Stabbed in Thiruvananthapuram: തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് സംഭവം. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിലാണ് അവസാനിച്ചത്.

Thiruvananthapuram Police Attacked: ബൈക്ക് പാർക്ക്  ചെയ്തതിനെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

പ്രതീകാത്മക ചിത്രം

Updated On: 

23 Aug 2025 06:29 AM

തിരുവനന്തപുരം: ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പോലീസുകാരന് കുത്തേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ സിപിഒ ആയ മനുവിനാണ് (38) കുത്തേറ്റത്. തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് സംഭവം. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കം കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു.

കൊച്ചുള്ളൂരിലെ തന്റെ വീടിന് മുന്നിൽ വച്ചാണ് മനുവിന് കുത്തേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മനു നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെഞ്ചിൽ രണ്ടു കുത്തേറ്റത്തിന് പുറമെ മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയ ആൾ ഉടൻ തന്നെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

ALSO READ: വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു; യുവതിയെ തീ കൊളുത്തി സുഹൃത്ത്, സംഭവം കണ്ണൂരിൽ

ആരാണ് കുത്തിയതെന്ന കാര്യത്തിൽ പോലീസിന് ഇനിയും വ്യക്തമായ ഒരു സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇയാളെ കണ്ടെത്തുന്നതിനായി മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ