5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PV Anwar: ജീവനും സ്വത്തിനും ഭീഷണി; പിവി അൻവറിന്റെ വീടിന് പൊലീസ് സുരക്ഷ

Police Security: എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അൻവറിൻ്റെ വീടിന് സുരക്ഷക്കായി നാല് ഉദ്യോ​ഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. ഒരു ഓഫീസർ, മൂന്ന് സിപിഒ എന്നിവരെയാണ് 24 മണിക്കൂർ ഡ്യൂട്ടിയിൽ നിയോ​ഗിച്ചത്.

PV Anwar: ജീവനും സ്വത്തിനും ഭീഷണി; പിവി അൻവറിന്റെ വീടിന് പൊലീസ് സുരക്ഷ
പി വി അൻവർ എംഎൽഎ (Image Credit: PV Anvar Facebook)
Follow Us
athira-ajithkumar
Athira CA | Updated On: 29 Sep 2024 11:23 AM

മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ ഒതായിലെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് അൻവർ അപേക്ഷ നൽകിയിരുന്നു. അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ നൽകിയ അധിക ​ഗൺമാൻ സുരക്ഷയ്ക്ക് പുറമെയാണിത്.

സുരക്ഷയ്ക്കായി വീടിന്റെ പരിസരത്ത് പൊലീസ് പിക്കറ്റ് ഒരുക്കും. എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്യുന്ന അൻവറിൻ്റെ വീടിന് സുരക്ഷക്കായി നാല് ഉദ്യോ​ഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. ഒരു എസ്ഐയും മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരുമായിരിക്കും സംഘത്തിൽ ഉണ്ടായിരിക്കുക. രണ്ട് സേനാംഗങ്ങളെ ഡിഎച്ച്ക്യൂവിൽ നിന്നും ഒരു ഓഫീസറെയും ഒരു സിപിഒ എന്നിവരെ നിലമ്പൂർ സബ് ഡിവിഷനിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ നിർബന്ധമായും എടവണ്ണ പൊലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കുന്ന പിവി അൻവറിന്റെ ആരോപണങ്ങൾക്കെതിരെ നിലമ്പൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിലാണ് സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യമുയർത്തിയത്. അൻവറിന്റെ കയ്യും കാലും വെട്ടി ചാലിയാർ പുഴയിൽ ഒഴുക്കുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ​ഗതാ​ഗത തടസ്സമുണ്ടാക്കി, അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാകും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കൊലവിളി മു​ദ്രാവാക്യത്തിനെതിരെ പിവി അൻവറും രം​ഗത്തെത്തിയിരുന്നു. ‘വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തില്‍ ജീവൻ നഷ്ടമായവരുടെ കുറെ കൈയും കാലും ചാലിയാറില്‍ നിന്ന് ഇനിയും കിട്ടാനുണ്ട്. അതിൽ ഒന്നാകട്ടെ എന്റെ കയ്യും കാലും എന്നായിരുന്നു അൻവറിന്റെ പ്രതികരണം. പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ് തനിക്കൊപ്പമാണെന്നും അൻവർ പറഞ്ഞിരുന്നു.

അതേസമയം, പി വി അൻവര്‍ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. സിപിഎമ്മിന്റെ പ്രതിഷേധങ്ങൾക്ക് മറുടിയായിട്ടാണ് പിവി അൻവർ പൊതുയോ​ഗം സംഘടിപ്പിച്ചിരിക്കുന്നത്. ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 200-ലധികം ആളുകൾ രാഷ്ട്രീയ യോ​ഗത്തിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തുന്നത്. പൊതുയോഗത്തില്‍ വെച്ച് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉൾപ്പെടെയുള്ളവർക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്നും അൻവർ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

അതിനിടെ, അൻവറിനെ പിന്തുണച്ച് ഒതായിയിലും പരിസര പ്രദേശത്തും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. അൻവറിന്റെ വീടിന് മുന്നിലും
ചുള്ളിയോടുമാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കൊല്ലാം തോൽപ്പിക്കാനാവില്ല, പിവി അൻവർ എംഎൽഎയ്ക്ക് ജന്മനാടിന്റെ അഭിനന്ദനങ്ങൾ എന്നാണ് ടൗൺ ബോയ്സിന്റെ പേരിലുള്ള ഫ്ലക്സിലെ തലക്കെട്ട്. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് മറ്റൊരു ഫ്ലക്സ്.

Latest News