Shanu Ismail : പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ മരിച്ച നിലയിൽ
Shanu Ismail Death: നേരത്തെ ഷാനുവിനെതിരെ നേരത്തെ പീഡന പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു
കൊച്ചി: പീഡന പരാതിയിൽ ആരോപണം നേരിടുന്ന പ്രൊഡക്ഷൻ കൺട്രോളർ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി ഷാനുവിനെയാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്തെന്നാണ് ഷാനുവിനെതിരെയുള്ള പരാതി. സീരിയൽ കേന്ദ്രീകരിച്ചാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. ശുചിമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 10 ദിവസമായി ഇദ്ദേഹം ഇവിടെ താമസിക്കുന്നുണ്ട്. സെപ്റ്റംബർ 11 നാണ് ഷാനു ഇവിടെ മുറി എടുത്തത്. തിങ്കളാഴ്ച റൂമിൽ നിന്നും പുറത്തു വരാത്തത് അന്വേഷിച്ചപ്പോഴാണ് ബാത്ത്റൂമിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സീരിയൽ താരത്തിൻ്റെ പരാതിയിൽ ഷാനു സുധീഷ് ശേഖർ എന്നിവർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. 2018-ലാണ് കേസിനാസ്പദമായ സംഭവം. അവസരം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.