5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC Bribery: പിഎസ്‌സി കോഴ വിവാദം; പിസി ചാക്കോയും പണം കൈപ്പറ്റി? ശബ്ദരേഖ പുറത്ത്‌

PC Chacko PSC Bribery Allegation: പിസി ചാക്കോ കോഴ വാങ്ങിയതായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസുമായി നടത്തിയ സംഭാഷണവും പുറത്തുവിട്ട ശബ്ദ സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അന്ന് എന്‍ എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും പരാതി നല്‍കിയിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

PSC Bribery: പിഎസ്‌സി കോഴ വിവാദം; പിസി ചാക്കോയും പണം കൈപ്പറ്റി? ശബ്ദരേഖ പുറത്ത്‌
PC Chacko
shiji-mk
SHIJI M K | Updated On: 10 Jul 2024 12:09 PM

കൊച്ചി: എന്‍സിപി നേതാവ് പി സി ചാക്കോയ്‌ക്കെതിരെ പിഎസ്‌സി കോഴ ആരോപണം. നിലവിലെ എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍എ മുഹമ്മദ് കുട്ടിയാണ് കോഴ നടന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ടത്. പിഎസ്‌സി അംഗമായി നിയമനത്തിനായി 2021ല്‍ 55 ലക്ഷം രൂപ കോഴ വാങ്ങിയതിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നത്. അതോടൊപ്പം തന്നെ മന്ത്രി എകെ ശശീന്ദ്രന്റെ വിശ്വസ്തന്‍ വഴി 20ലക്ഷം രൂപ മറ്റൊരു വ്യക്തിയില്‍ നിന്നും വാങ്ങിയതിന്റെയും തെളിവുകള്‍ പുറത്തുവന്ന ശബ്ദ സന്ദേശത്തിലുണ്ട്.

Also Read: Kerala Rain Alert : ഇനി നാലു ദിവസത്തേക്ക് മഴ കനക്കും ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പിസി ചാക്കോ കോഴ വാങ്ങിയതായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസുമായി നടത്തിയ സംഭാഷണവും പുറത്തുവിട്ട ശബ്ദ സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അന്ന് എന്‍ എ മുഹമ്മദ് കുട്ടി മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും പരാതി നല്‍കിയിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. തോമസ് കെ തോമസ് എംഎല്‍എ വഴി മുഖ്യമന്ത്രിക്ക് തെളിവായ ശബ്ദ സന്ദേശങ്ങളും കൈമാറിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നു.

എന്നാല്‍ വിഷയത്തില്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ ബോധപൂര്‍വ്വം അന്വേഷണത്തിന് തുരങ്കം വയ്ക്കുകയായിരുന്നുവെന്നാണ് നിലവില്‍ ഉയരുന്ന ആരോപണം. കേസില്‍ സാക്ഷിയായ തോമസ് കെ തോമസ് എംഎല്‍എയുടെ മൊഴി പോലും രേഖപ്പെടുത്തുവാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിരുന്നില്ലെന്ന എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Also Read: Bandi chor: ബണ്ടി ചോർ ആലപ്പുഴയിലോ? ജാ​ഗ്രത പുലർത്തണമെന്ന് പോലീസ്

വീണ്ടും പിഎസ്‌സി കോഴ സജീവ ചര്‍ച്ചയായപ്പോഴാണ് ശബ്ദ സന്ദേശം ഉള്‍പ്പെടെ പുറത്ത് വിട്ട് എന്‍സിപി രംഗത്ത് വന്നത്. തോമസ് കെ തോമസ് എംഎല്‍എയുടെ മൊഴി അടിയന്തരമായി എടുത്ത് കേസില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്ന് എന്‍എ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

അതേസമയം, പിഎസ്‌സിക്കോഴ വിവാദത്തില്‍ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരോപണം നേരിടുന്ന സിപിഎം ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടാന്‍ ജില്ലാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഈ പരാതിയെ കുറിച്ച് അറിയില്ലെന്നാണ് ഇയാളുടെ വാദം. താന്‍ ആരുടെയും പൈസ വാങ്ങിയിട്ടില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.

Latest News