AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

R Sreelekha NDA Candidate: വോട്ടിങ് ദിനത്തില്‍ ചട്ടവിരുദ്ധ നടപടിയുമായി ആര്‍.ശ്രീലേഖ

R Sreelekha NDA Candidate:തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ആർ ശ്രീലേഖ...

R Sreelekha NDA Candidate: വോട്ടിങ് ദിനത്തില്‍ ചട്ടവിരുദ്ധ നടപടിയുമായി ആര്‍.ശ്രീലേഖ
Ashli C
Ashli C | Published: 09 Dec 2025 | 11:35 AM

വോട്ടെടുപ്പ് ദിനത്തിൽ ചട്ടവിരുദ്ധമായ നടപടിയുമായി ബിജെപി സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഓഫീസറും ആയിരുന്ന ആർ ശ്രീലേഖ. തിരഞ്ഞെടുപ്പ് ദിവസം ചട്ടവിരുദ്ധമായി സർവ്വേ ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു. രാവിലെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. പോളിംഗ് കഴിയുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം.

തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സർവ്വേ ഫലം ആണ് ശ്രീലേഖ പങ്കുവെച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ആർ ശ്രീലേഖ. പോളിംഗ് കഴിയുന്നതിനുമുമ്പ് പ്രീ പോൾ സർവ്വേ പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന് സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാർഗനിർദ്ദേശം നിലനിൽക്കുകയാണ് നടപടി.

സംഗതി വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് മുക്കി. ചട്ടലങ്കനത്തിൽ ഇടപെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തതോടെയാണ് പോസ്റ്റ് മുക്കിയത്. സൈബർ പോലീസിൽ കമ്മീഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുകയാണ്. അതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം 66-ാം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.

കൂടാതെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിൽ ഇലക്ഷൻ മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബു അന്തരിച്ചതിനെ തുടർന്നാണ് മാറ്റിവെച്ചത്.വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. കർശനമായ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെടുപ്പ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും ഒരു പോലെ പ്രതീക്ഷയിലാണ്. അതിനിടെ തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കു നേരെ ആക്രമണം. സ്ഥാനാർത്ഥിയുടെ വിരൽ എതിർ സ്ഥാനാർത്ഥിയുടെ ബന്ധു കടിച്ചു മുറിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവാണ് അതിക്രമം കാണിച്ചത്.