PV Anvar MLA Arrest : പി.വി. അന്‍വറിനെ കുടുക്കിയ പിഡിപിപി ആക്ട്‌ എന്താണ് ? എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലാത്തത് ഏതൊക്കെ സാഹചര്യങ്ങളില്‍ ?

PDPP Act 1984 explained : ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയത്. എംഎല്‍എയുടെ അതായിയിലെ വീടിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. രാത്രി പത്ത് മണിക്ക് മുമ്പ് അന്‍വറുമായി പൊലീസ് സംഘം പുറത്തെത്തി. 10.15-ഓടെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു. 10.40-ഓടെ വൈദ്യപരിശോധന പൂര്‍ത്തിയായി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചു. പിന്നാലെ എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു

PV Anvar MLA Arrest : പി.വി. അന്‍വറിനെ കുടുക്കിയ പിഡിപിപി ആക്ട്‌ എന്താണ് ? എംഎല്‍എമാരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലാത്തത് ഏതൊക്കെ സാഹചര്യങ്ങളില്‍ ?

പി.വി. അന്‍വര്‍

Updated On: 

06 Jan 2025 10:55 AM

പി.വി. അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റും അനുബന്ധ സംഭവവികാസങ്ങളുമാണ് കേരളം ചര്‍ച്ച ചെയ്യുന്നത്. വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ ഡിഎംകെ പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെയാണ് പ്രവര്‍ത്തകര്‍ വനം വകുപ്പ് ഓഫീസ് അടിച്ചുപൊളിച്ചത്. ഇതാണ് അന്‍വറിന്റെ അറസ്റ്റിലേക്ക് കലാശിച്ചതും. പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി (പിഡിപിപി) ആക്ട് പ്രകാരമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. എന്താണ് പിഡിപിപി ആക്ട്-1984 എന്ന് പരിശോധിക്കാം. 1984 ജനുവരി 28നാണ് പൊതുസ്വത്ത് നാശനഷ്ടപ്പെടുത്തുന്നത് തടയല്‍ ആക്ട് അഥവാ പിഡിപിപി ആക്ട് പ്രാബല്യത്തില്‍ വന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, തദ്ദേശാധികാരസ്ഥാനത്തിന്റെയോ, നിയമങ്ങളുടെ കീഴില്‍ സ്ഥാപിക്കപ്പെട്ട കോര്‍പറേഷന്റെയോ, 1956ലെ കമ്പനി നിയമം 617-ാം വകുപ്പില്‍ നിര്‍വചിച്ചിട്ടുള്ളതു പോലുള്ള ഏതെങ്കിലും കമ്പനിയുടെയോ തുടങ്ങിയവയുടെ ഉടമയിലോ, നിയന്ത്രണത്തിലോ ഉള്ളവയാണ് പൊതുസ്വത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവോ, പിഴയോ ശിക്ഷ ലഭിക്കാം. തീയോ, സ്‌ഫോടകവസ്തുവോ കൊണ്ട് കുറ്റകൃത്യം നടത്തിയാല്‍ പത്ത് വര്‍ഷം വരെ തടവും ലഭിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

അറസ്റ്റ് ചെയ്യാന്‍ പാടില്ല

എംപിയെയോ, എംഎല്‍എയെയോ അറസ്റ്റ് ചെയ്യാന്‍ പാടില്ലാത്ത സാഹചര്യങ്ങളുമുണ്ട്. നിയമസഭായോഗം ചേരുമ്പോള്‍, സഭയുടെ ഏതെങ്കിലും സമിതിയില്‍ അംഗമാണെങ്കില്‍, അത്തരം കമ്മിറ്റിയുടെ യോഗം തുടരുമ്പോള്‍, സഭയിലെ ജോയിന്റ് സിറ്റിങ്/മീറ്റിങ്/കോണ്‍ഫറന്‍സ്/ജോയിന്റ് കമ്മിറ്റി ചേരുമ്പോള്‍, അത്തരം മീറ്റിങിന് മുമ്പും ശേഷവുമുള്ള 40 ദിവസങ്ങളില്‍ എന്നീ സാഹചര്യങ്ങളിലോ സമയങ്ങളിലോ അറസ്റ്റ് പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഈ സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലാതിരുന്നത് പി.വി. അന്‍വറിന് തിരിച്ചടിയായി.

Read Also : ‘പുറത്തിറങ്ങിയാൽ കാണിച്ച് തരാം’; പിവി അൻവർ റിമാന്റിൽ

അന്‍വറിന്റെ അറസ്റ്റ്‌

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയത്. എംഎല്‍എയുടെ അതായിയിലെ വീടിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. രാത്രി പത്ത് മണിക്ക് മുമ്പ് അന്‍വറുമായി പൊലീസ് സംഘം പുറത്തെത്തി. 10.15-ഓടെ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചു. 10.40-ഓടെ വൈദ്യപരിശോധന പൂര്‍ത്തിയായി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ എത്തിച്ചു. പിന്നാലെ എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത എംഎല്‍എയെ രാത്രി രണ്ട് മണിയോടെയാണ് ജയിലിലേക്ക് മാറ്റിയത്. പൊതുമുതല്‍ നശിപ്പിക്കല്‍ കൂടാതെ കൃത്യനിര്‍വഹണം തടയല്‍ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എംഎല്‍എ ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. കേസില്‍ അന്‍വര്‍ ഉള്‍പ്പെടെ 11 പ്രതികളുണ്ട്.

വിമര്‍ശിച്ച് കോണ്‍ഗ്രസ്‌

അന്‍വറിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിമര്‍ശനം. എംഎല്‍എയുടെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് നടത്തേണ്ട സാഹചര്യം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. അന്‍വര്‍ എംഎല്‍എയാണെന്നും, പിടികിട്ടാപ്പുള്ളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം