5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

P V Anwar: കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെ… തോക്ക് ലൈസൻസിനായി പിവി അൻവർ രം​ഗത്ത്

PV Anwar MLA applied for a gun: കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ വ്യക്തമാക്കി.

P V Anwar: കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെ… തോക്ക് ലൈസൻസിനായി പിവി അൻവർ രം​ഗത്ത്
Follow Us
aswathy-balachandran
Aswathy Balachandran | Published: 02 Sep 2024 13:47 PM

മലപ്പുറം: തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി ​രം​ഗത്ത് എത്തിയിരിക്കുകയാണ് പിവി അൻവർ എംഎൽഎ. ലൈസൻസിലായി അൻവർ മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ വ്യക്തമാക്കി.

എ ഡി ജി പി ക്കെതിരെ ഇന്നും ​ഗുരുതരമായ ആരോപണങ്ങളാണ് അൻവർ പുറത്തുവിട്ടത്. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ വ്യക്തമാക്കി.

പോലീസ് സുരക്ഷയുണ്ടായിട്ടും അൻവർ തോക്കിന് അപേക്ഷിക്കുകയായിരുന്നു. സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ ഓഡിയോയാണ് എംഎൽഎ പുറത്തുവിട്ടതും ഇത് വിവാദത്തിലായതും.

ALSO READ – ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണം, ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കു

എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട് എന്നുള്ളതുൾപ്പെടെയുള്ള പരാമർശങ്ങളാണ് അൻവർ നടത്തിയത്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നത്.

15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു. പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ എഡിജിപി എംആർ അജിത്കുമാറിനെതിരെ അന്വേഷണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി തന്നെയാണ് ഇത് വ്യക്തമാക്കിയത്. കോട്ടയത്ത് നടന്ന പോലീസ് അസ്സോസിയേഷൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഇങ്ങനെ പറഞ്ഞത്. എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയോട് റിപ്പോർട്ട് മുഖ്യമന്ത്രി തേടിയിട്ടുണ്ട്. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ഒരു അസിസ്റ്റന്റ് ഉണ്ടെന്നും പി വി അൻവർ പറഞ്ഞിരുന്നു.

കൂടാതെ, ഇതിനായി അദ്ദേഹം ഒരു പ്രത്യേക സംവിധാനം തന്നെ സൈബർ സെല്ലിൽ ഒരുക്കിയിട്ടുണ്ടെന്നും, എല്ലാ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോൺ കോളുകൾ ചോർത്തുന്നുണ്ടെന്നും പറഞ്ഞു.അതേസമയം, എഡിജിപി എംആർ അജിത്ത് കുമാറിനെതിരായ എസ്പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു.

ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എഡിജിപിക്കും സുജിത്തിനുമെതിരെ ഡിജിപിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളെല്ലാം ഡിജിപി സർക്കാരിന് കൈമാറും.

Latest News