5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

PV Anvar: ഇനിയെന്ത്?; പിവി അന്‍വറിന്‍റെ രാഷ്ട്രീയ വിശദീകരണ യോ​ഗം ഇന്ന്, നിലമ്പൂരിൽ ‘ഫ്ലക്സ് വാർ’ തുടരുന്നു

PV Anvar Political Explanatory meeting: അൻവറിനെതിരെ സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണ​ക്കിലെടുത്ത് നിലമ്പൂരില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

PV Anvar: ഇനിയെന്ത്?; പിവി അന്‍വറിന്‍റെ രാഷ്ട്രീയ വിശദീകരണ യോ​ഗം ഇന്ന്, നിലമ്പൂരിൽ ‘ഫ്ലക്സ് വാർ’ തുടരുന്നു
Image Credits: Social Media
athira-ajithkumar
Athira CA | Published: 29 Sep 2024 08:13 AM

മലപ്പുറം: സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോ​ഗം ഇന്ന്. നിലമ്പൂർ ചന്തക്കുന്നിൽ വെെകിട്ട് 6.30-നാണ് യോ​ഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തന്റെ നിലപാടും നിലമ്പൂരിലെ ജനങ്ങളൊട്‌ വിശദീകരിക്കാൻ വേണ്ടിയാണ് യോ​ഗം വിളിച്ചുചേർത്തിരിക്കുന്നതെന്ന് പിവി അൻവർ എംഎൽഎ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവർക്കെതിരായ തെളിവുകൾ പൊതുയോഗത്തില്‍ വെച്ച് പുറത്തുവിടുമെന്നാണ് അന്‍വറിന്റെ നിലപാട്. സിപിഎം പ്രവർത്തകർ അൻവറിനെതിരായി ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷ സാധ്യത കണ​ക്കിലെടുത്ത് നിലമ്പൂരിലും യോ​ഗസ്ഥലത്തും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

ആരോപണ- പ്രത്യാരോപണങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ അൻവറിന്‍റെ വാര്‍ത്താസമ്മേളനം. ഈ വാർത്താ സമ്മേളനത്തിലാണ് നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ വ്യക്തമാക്കിയത്. സിപിഎമ്മിന്റെ സാധാരണക്കാരായ പ്രവർത്തകരിലും കോടതിയിലുമാണ് തനിക്ക് ഇനി വിശ്വാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടും രാഷ്ട്രീയ വിശദീകരണ യോ​ഗം സംഘടിപ്പിക്കുമെന്ന് പിവി അൻവർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പിവി അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ് ഉയർന്നു. ടോൺ ബോയ്സ് ആർമി എന്ന പേരിലാണ് അൻവർ വിപ്ലവ സൂര്യനാണെന്ന ഫ്ലക്സ് ബോർഡ് ഉയർത്തിയിരിക്കുന്നത്. കൊല്ലാം പക്ഷേ തോൽപ്പിക്കാൻ ആവില്ല. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികൾക്കെതിരെ ഐതിഹാസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്റെ മണ്ണിൽ വീരചരിതം രചിച്ച പുത്തൻവീട് തറവാട്ടിലെ പൂർവികർ പകർന്നുനൽകിയ കലർപ്പില്ലാത്ത പോരാട്ടവീര്യം സിരകളിൽ ആവാഹിച്ച് ഇരുൾ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക് ജനലക്ഷങ്ങൾക്ക് പ്രതീക്ഷയുടെ പൊൻ കിരണങ്ങൾ സമ്മാനിച്ചു കൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണിൽ നിന്നും ജ്വലിച്ചുയർന്ന പിവി അൻവർ എംഎൽഎയ്ക്ക് ജന്മനാടിന്റെ അഭിനന്ദനങ്ങൾ എന്നാണ് ഫ്ലക്സിൽ പറയുന്നത്.

പതിറ്റാണ്ടുകളായി കോൺ​ഗ്രസിന്റെ കുത്തകയായി കണക്കാക്കിയിരുന്ന നിയമസഭാ മണ്ഡലമായിരുന്നു നിലമ്പൂർ. ഈ കുത്തകയ്ക്ക് അവസാനമിട്ടത് അൻവറായിരുന്നു. പിവി അൻവറിനെ സിപിഎമ്മും സിപിഎമ്മിനെ അൻവറും മൊഴിച്ചൊല്ലിയതോടെയാണ് അൻവർ സ്വതന്ത്രനായത്. ഒക്ടോബർ നാലിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വതന്ത്ര എംഎൽഎയായാണ് അൻവർ പങ്കെടുക്കുക. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ മുന്നണിയുടെ പിന്തുണയില്ലാതെ തുടരാനാകുമോ എന്നാണ് ചോദ്യം.

യുഡിഎഫിലെ പ്രധാനകക്ഷിയായ കോൺ​ഗ്രസിനെ അൻവറിനെ പാർട്ടിയിൽ എടുക്കുന്ന കാ‌ര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. അൻവറിന്റെ കോൺ​ഗ്രസ് പ്രവേശനത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമുണ്ട്. എതിർക്കുന്നവരിൽ മുസ്ലീം ലീ​ഗുമുണ്ട്. അൻവറിന്റെ സഹോദരൻ പിവി അജ്മൽ നിലവിൽ എൻസിപിയുടെ ജനറൽ സെക്രട്ടറിയാണ്. എന്നാൽ എൽഡിഎഫിന്റെ ഭാ​ഗമായ എൻസിപി അൻവറിനെ കൂടെ കൂട്ടുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും അം​ഗീകരിക്കില്ല. തത്കാലം സ്വതന്ത്രനായി തുടർന്ന് മാസങ്ങൾ കൊണ്ട് യുഡിഎഫുമായി അടുക്കാനുള്ള സാധ്യതയും തള്ളക്കളയാനാവില്ല.

Latest News