സ്വാതന്ത്ര്യം നൽകുന്നില്ല; ആൺ സുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ: മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

Quotation against boyfriend Five people arrested in Malappuram: സഫാനയുടെ ആൺ സുഹൃത്തും പട്ടാമ്പി കൊണ്ടൂർകര സ്വദേശിയുമായ 19 വയസുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലാണ് അ‌റസ്റ്റ്. ആൺ സുഹൃത്ത് സ്വാതന്ത്ര്യം നൽകുന്നില്ലെന്നും ശല്യം ചെയ്യുന്നെന്നതുമാണ് ക്വട്ടേഷൻ നൽകിയതിന്റെ കാരണമായി സഫാന വിശദീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്വാതന്ത്ര്യം നൽകുന്നില്ല; ആൺ സുഹൃത്തിനെ വധിക്കാൻ ക്വട്ടേഷൻ: മൂന്ന് യുവതികളടക്കം അഞ്ചുപേർ അറസ്റ്റിൽ

Quotation Against Boyfriend Five People Arrested In Malappuram

Published: 

12 Nov 2026 | 11:29 AM

മലപ്പുറം: തിരൂരിൽ ആൺ സുഹൃത്തിനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ യുവതിയും സുഹൃത്തുക്കളും അ‌റസ്റ്റിൽ. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. സഫാനയുടെ ആൺ സുഹൃത്തും പട്ടാമ്പി കൊണ്ടൂർകര സ്വദേശിയുമായ 19 വയസുകാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിലാണ് അ‌റസ്റ്റ്. ആൺ സുഹൃത്ത് സ്വാതന്ത്ര്യം നൽകുന്നില്ലെന്നും ശല്യം ചെയ്യുന്നെന്നതുമാണ് ക്വട്ടേഷൻ നൽകിയതിന്റെ കാരണമായി സഫാന വിശദീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ സഫാന കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇതിന് പിന്നാലെ 10ന് അർധരാത്രി സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം 19 വയസുകാരനായ ആൺ സുഹൃത്തും തിരൂരിലെത്തുകയും സഫാനയെ വിളിക്കുകയും ചെയ്തു. തുടർന്ന് 19 വയസുകാരനെ കൂട്ടാനെത്താമെന്ന് സഫാനയുടെ തിരൂരിലെ സുഹൃത്ത് നാദിയ അ‌റിയിച്ചു.

ALSO READ: കോവളം സ്പാ പീഡനക്കേസ്: 24 വയസുകാരൻ അ‌റസ്റ്റിൽ; പിടിയിലായത് പ്രത്യേക ഡിസ്കൗണ്ടുള്ള സ്ഥിരം സന്ദർശകൻ

ഇർഷാദിനും അസറുദ്ദീനും ഒപ്പമാണ് നാദിയ എത്തിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് താഴേപ്പാലം ബൈപാസിലൂടെ ഇവർ ഒരുമിച്ചു നടന്നു. തുടർന്ന് കാറിൽ കയറ്റിയ ശേഷം ആൺ സുഹൃത്തിനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ശേഷം പുലർച്ചെ ഒന്നരയോടെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ചു.

മർദ്ദനമേറ്റ 19 വയസുകാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരം പൊലീസിൽ അറിയിച്ചു. ഇതോടെയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾ അ‌റസ്റ്റിലാകുകയും ചെയ്തിരിക്കുന്നത്. പ്രതികൾ 19 വയസുകാരന്റെ ഫോണും കവർന്നിരുന്നു. പ്രതികളിൽ രണ്ടുപേർ മുമ്പ് നിരവധി ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അ‌റസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary

A young woman and her associates have been arrested in Tirur for hiring a group to ‘eliminate’ (get rid of) a male friend. Those arrested are Safana (19) from Panangadthodi, Perumodiyoor, Pattambi; Nadia (20) and Rabeeba (25) from Puthukulangara House, Annara North, Tirur; Irshad (28) from Kuttiyassanpurakkal, Paravanna; and Azarudheen (25) from Badanath House, Paravanna.

Loading...
Unable to load recommendations.
Follow Us
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
ഫ്രിഡ്ജിൽ കല്ലുപ്പ് വെച്ചാലുള്ള ഗുണം അറിയണോ? അത്ഭുതം കാണാം
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്