AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dileep: കോടതി വിധിയെ മാനിക്കാതിരിക്കാനാകുമോ? ചിരിച്ചാല്‍ ബബ്ബബ്ബാ എന്ന് നിങ്ങള്‍ പറയും…

Mukesh MLA Reacts to Actress Attack Case Verdict: വിധിയില്‍ നിരാശയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ ചിരിച്ചുകൊണ്ട് നിന്നാല്‍ നിങ്ങള്‍ പറയും ബബ്ബബ്ബ അടിച്ചെന്ന്, ഈ ചിരിക്ക് ബബ്ബബ്ബ എന്ന് അര്‍ത്ഥമുണ്ടെന്ന് ഇവിടെ മാത്രമാണ് കേള്‍ക്കുന്നത്.

Dileep: കോടതി വിധിയെ മാനിക്കാതിരിക്കാനാകുമോ? ചിരിച്ചാല്‍ ബബ്ബബ്ബാ എന്ന് നിങ്ങള്‍ പറയും…
മുകേഷ് Image Credit source: Social Media
shiji-mk
Shiji M K | Updated On: 09 Dec 2025 13:51 PM

കൊല്ലം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ പ്രതികരിച്ച് എം മുകേഷ് എംഎല്‍എ. വിധി പകര്‍പ്പ് വന്നശേഷം മാത്രമേ കൂടുതല്‍ പ്രതികരണം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പ്രതികരിക്കാന്‍ തന്നെ പാര്‍ട്ടിയോ സര്‍ക്കാരോ ഏല്‍പ്പിച്ചിട്ടില്ലെന്നും മുകേഷ് പറഞ്ഞു.

വിധിയില്‍ നിരാശയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഞാന്‍ ചിരിച്ചുകൊണ്ട് നിന്നാല്‍ നിങ്ങള്‍ പറയും ബബ്ബബ്ബ അടിച്ചെന്ന്, ഈ ചിരിക്ക് ബബ്ബബ്ബ എന്ന് അര്‍ത്ഥമുണ്ടെന്ന് ഇവിടെ മാത്രമാണ് കേള്‍ക്കുന്നത്. മുകേഷ് ഇങ്ങനെ പറഞ്ഞപ്പോള്‍ ദിലീപിന്റെ പുതിയ സിനിമയുടെ പേരാണ് ബബ്ബബ്ബ എന്ന് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. അപ്പോള്‍ ആ സിനിമയുടെ പ്രോമോഷന്‍ ആയിരിക്കും എന്നാകും പറയാന്‍ പോകുന്നതെന്നായിരുന്നു മുകേഷിന്റെ മറുപടി.

കേസിന്റെ വിധി പകര്‍പ്പ് കിട്ടിയതിന് ശേഷമേ വിഷയത്തില്‍ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ. ദിലീപിനെ കുറ്റവിമുക്തനാക്കിയത് കോടതി വിധിയല്ലേ? കോടതി വിധിയെ മാനിക്കാതിരിക്കാനാകുമോ എന്നും മുകേഷ് ചോദിച്ചു.

വിധിയെ കുറിച്ച് സംസാരിക്കാന്‍ താന്‍ ബാധ്യസ്ഥനല്ല. അതെല്ലാം സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന് തന്നെ ഏല്‍പ്പിച്ചിട്ടില്ല, ചിലരുടെ വ്യൂപോയിന്റില്‍ നിന്ന് നോക്കുമ്പോള്‍ വിധി സന്തോഷം നല്‍കും. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് നിരാശയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Dileep: ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഭാഗ്യലക്ഷ്മി ഫെഫ്കയിൽനിന്ന് രാജിവെച്ചു

എഎംഎംഎ താരസംഘടനയില്‍ താന്‍ വെറുമൊരു അംഗമാണെന്നും പ്രധാന ഭാരവാഹിയല്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ തീരുമാനം ഭാരവാഹികള്‍ പറയട്ടെ. അപ്പീല്‍ പോകണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും മുകേഷ് വ്യക്തമാക്കി.