Rahul Mamkootathil: ‘രാജി ആലോചനയില്‍ പോലുമില്ല’; നിലപാട് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

Rahul Mamkootathil Rejects Resignation: നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടം താൻ സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ പറയുന്നത്. 

Rahul Mamkootathil: രാജി ആലോചനയില്‍ പോലുമില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Published: 

23 Aug 2025 14:02 PM

പത്തനംതിട്ട: എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിൽ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കി രം​ഗത്ത് എത്തിയത്. രാജി ആലോചനയിൽ പോലും ഇല്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടം താൻ സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ പറയുന്നത്.

അതേസമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ സമ്മർദം മുറുകയാണ്.പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഭാ​ഗം രാഹുലിന്റെ രാജിക്കായി രംഗത്തെത്തി. രാ​ഹുലിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ആദ്യ പടിയെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന് പറയിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also Read:യൂത്ത് കോൺ​ഗ്രസിനുള്ളിൽ തമ്മിൽ തല്ല്… ഒടുവിൽ സഹികെട്ട് ​ഗ്രൂപ്പ് പൂട്ടി അഡ്മിൻ

ഈ രാജ്യത്തെ നിയമത്തിനും വിരുദ്ധമായി താൻ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയത്. ആരോപണങ്ങൾ ഉന്നയിച്ചവർക്കാണ് അത് തെളിയിക്കാനുള്ള ബാധ്യത. കുറ്റം ചെയ്തത് കൊണ്ട് അല്ല രാജി വച്ചതെന്നും സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് എന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത താൻ ഏറ്റെടുക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ