Rahul Mamkootathil: രാജി വേണ്ട! രാഹുല്‍ മാങ്കൂട്ടത്തിലിന് സസ്‌പെന്‍ഷന്‍
Rahul Mamkootathil Suspended From Congress: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ സസ്‌പെന്റ് ചെയ്തത്. രാജി വേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം എത്തിയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ സസ്‌പെന്റ് ചെയ്തത്. രാജി വേണ്ടെന്ന തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം എത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്ന പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിലാണ് രാഹുല്‍ രാജിവെക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്. രണ്ട് ഉപതെരഞ്ഞെടുപ്പ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.
യുവ നടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. രാഹുലിനെതിരെ നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചു. പരാതികള്‍ ഉയര്‍ന്നതോടെ രാഹുല്‍ യൂത്ത് കോണ്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
എന്നാല്‍ രാഹുല്‍ രാജിവെക്കണമെന്ന ആവശ്യമായിരുന്നു മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ മുന്നോട്ടുവെച്ചത്. ഇനിയും പരാതികള്‍ ഉയരുകയാണെങ്കില്‍ രാഹുല്‍ രാജിവെക്കണമെന്ന കാര്യം പ്രവര്‍ത്തക സമിതിയംഗം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി വക്താവ് ദീപ ദാസ് മുന്‍ഷിയെയും അറിയിച്ചു.
Also Read: Rahul Mamkootathil: സസ്‌പെന്‍ഷന് സാധ്യത; രാഹുലിന്റെ കാര്യത്തില്‍ തീരുമാനം ഇന്ന്
അതേസമയം, അടുത്ത മാസം പതിനഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കും. ഈ സമയത്ത് രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. ഇതൊഴിവാക്കാന്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ എംഎല്‍എ ലീവെടുക്കാനും സാധ്യതയുണ്ട്.