AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ, ചീമുട്ടയേറിഞ്ഞ് ഡിവൈഎഫ്ഐ

Rahul Mamkootathil in SIT Custody: കസ്റ്റഡിയിൽ ലഭിച്ചതോടെ ഉടൻ തെളിവെടുപ്പ് നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിൽ ഉൾപ്പെടെ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. 

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ, ചീമുട്ടയേറിഞ്ഞ് ഡിവൈഎഫ്ഐ
Rahul MamkootathilImage Credit source: Facebook
Nithya Vinu
Nithya Vinu | Published: 13 Jan 2026 | 02:22 PM

തിരുവല്ല: ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിച്ചില്ല. കസ്റ്റഡിക്ക് ശേഷം 16ാം തീയതി പരി​ഗണിക്കാമെന്ന് കോടതി അറിയിച്ചു. ജനുവരി 15ന് വൈകിട്ട് ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

രാഹുലിനെ കസ്റ്റഡിയിൽ ലഭിച്ചതോടെ ഉടൻ തെളിവെടുപ്പ് നടത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിൽ ഉൾപ്പെടെ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. വൈദ്യപരിശോധനയ്ക്ക് ശേഷം രാവിലെ പതിനൊന്ന് മണിയോടെയാണ് രാഹുലിനെ കോടതിയിൽ എത്തിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപ് ജാമ്യപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.

വിഡിയോ കോൺഫറൻസിങ് വഴിയാണ് പരാതിക്കാരിയുടെ മൊഴി എടുത്തത്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന നിയമം പാലിച്ചിട്ടില്ല. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോധിപ്പെടുത്തിയില്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം പാലിച്ചില്ല തുടങ്ങിയ വാദങ്ങളും രാഹുലിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ALSO READ: ‘രാഹുൽ സൈക്കിക് കോഴി’; പോലീസിൻ്റെ നീക്കം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് ടിപി സെൻകുമാർ

എന്നാൽ, ഇലക്ട്രോണിക് വസ്തുക്കൾ കണ്ടെടുക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിക്കണമെന്നും പാലക്കാട് കൊണ്ടുപോയി തെളിവുശേഖരണം നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം, രാഹുലിനെതിരെ വലിയ പ്രതിഷേധമാണ് കോടതിവളപ്പിൽ ഉയർന്നത്. കോടതിയില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്ന രാഹുലിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. ബലാത്സം​ഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ എംഎൽഐ സ്ഥാനം രാജിവയ്ക്കാതെ പുറത്തേക്കിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു യുവജന സംഘടനകൾ‌.