New Youth Congress president: രാഹുൽ വീണതോടെ അധ്യക്ഷസ്ഥാനത്തേക്ക് ഇനി ആര്? സാധ്യതാ ലിസ്റ്റിൽ ഇവരെല്ലാം…
Youth Congress Presidency in Kerala. Potential candidates list: അബിൻ വർക്കി, അരിതാ ബാബു, വിഷ്ണു സുനിൽ, അനുതാജ്, വൈശാഖ് എസ്. ദർശൻ, ഒ.ജെ. ജനീഷ്, ഷിബിന എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.

Youth Congress New President Potential Candidates List
കോഴിക്കോട്: അശ്ലീല ഫോൺ സംഭാഷണ വിവാദത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ചർച്ചകൾ സജീവമായി. നിലവിലെ വൈസ് പ്രസിഡന്റുമാർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. അബിൻ വർക്കി, അരിതാ ബാബു, വിഷ്ണു സുനിൽ, അനുതാജ്, വൈശാഖ് എസ്. ദർശൻ, ഒ.ജെ. ജനീഷ്, ഷിബിന എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.
സാധ്യതകൾ
- ഒ.ജെ. ജനീഷ് : തൃശ്ശൂരിൽനിന്നുള്ള ജനീഷ് കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധം പുലർത്തുന്ന യുവനേതാവാണ്. നിലവിലെ കെപിസിസി പ്രസിഡന്റും മഹിളാ കോൺഗ്രസ് അധ്യക്ഷയും ന്യൂനപക്ഷ സമുദായക്കാരായതുകൊണ്ട് സാമുദായിക സന്തുലനം പരിഗണിച്ച് ജനീഷിന് കൂടുതൽ സാധ്യതയുണ്ട്.
- അബിൻ വർക്കി : രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സംഘടനാ തലത്തിൽ ഉയർന്നുവന്ന പേരാണ് അബിൻ വർക്കിയുടേത്. എന്നാൽ സാമുദായിക സന്തുലനം അബിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
- ബിനു ചുള്ളയിൽ : കെ.സി. പക്ഷക്കാരനായ ബിനു ചുള്ളയിലിനെയും പരിഗണിക്കുന്നുണ്ട്. ദേശീയ പുനഃസംഘടനയിൽ അദ്ദേഹത്തെ സെക്രട്ടറിയായി നിയമിച്ചിരുന്നു.
നിലവിൽ ഭാരവാഹികളല്ലാത്ത ജെ.എസ്. അഖിൽ, കെ.എം. അഭിജിത്ത് എന്നിവരെയും പ്രവർത്തകർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇവർക്ക് സാധ്യത കുറവാണ്. രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായ തിരഞ്ഞെടുപ്പിൽ ‘എ’ ഗ്രൂപ്പിന്റെ സ്ഥാനാർഥിയാകാൻ അഖിലിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം പിൻവലിക്കുകയായിരുന്നു.
ദേശീയ പുനഃസംഘടനയിൽ അഭിജിത്തിനെ തഴഞ്ഞതിനെതിരെ ഒരുവിഭാഗം നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. ഷിബിനയെ അടുത്തിടെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തതും പുതിയ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.