Kerala Rain Alert: കലിതുള്ളി ‘ശക്തി’ ചുഴലികാറ്റ്; കേരളത്തെ ബാധിക്കുമോ? ഇന്നത്തെ മഴ മുന്നറിയിപ്പ്
Rain Alert In Kerala On October 6th: സംസ്ഥാനത്ത് വരുന്ന എട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഈ ദിവസം യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.

Rain
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒമ്പതാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വരുന്ന എട്ടാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഈ ദിവസം യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പെയ്യാൻ സാധ്യത എന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: മഴയുണ്ടേ… കുടയെടുക്കാൻ മറക്കണ്ട! സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, യെലോ അലർട്ട്
ശക്തി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?
അതിനിടെ തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ വടക്ക് കിഴക്കൻ അറബിക്കടലിൽ ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ വരെ തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചിരുന്ന ശക്തി ചുഴലിക്കാറ്റി ദിശ മാറി കിഴക്ക് ഭാഗത്തേക്ക് നീങ്ങി ശക്തി കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. വരും ദിവസങ്ങളിൽ ശക്തി ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുമെന്നാണ് പ്രവചനം.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കിഴക്കൻ നേപ്പാളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 52 പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. നിരവധി പേരെ കാണാതായതായും വിവരമുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. നേപ്പാളിന് വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
𝐃𝐢𝐝 𝐘𝐨𝐮 𝐊𝐧𝐨𝐰?
The size of a tropical cyclone over the North Indian Ocean can range from just 50-100 km to a massive 2000 km in radius! On average, they span 300–600 km across.
Stay informed, stay safe! pic.twitter.com/Zuw1GYVFnS
— India Meteorological Department (@Indiametdept) October 6, 2025