Rajeev Chandrasekhar: ‘മലയാളം സംസാരിക്കാനുമറിയാം മലയാളത്തിൽ തെറി പറയാനുമറിയാം’; വി ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

Rajeev Chandrasekhar Response to Allegations by Opposition Leader: താൻ തൃശൂരിൽ ജനിച്ചുവളർന്നയാളാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ താൻ രാജ്യം മുഴുവൻ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരൻ എം കെ ചന്ദ്രശേഖരന്റെ മകനാണെന്നും കൂട്ടിച്ചേർത്തു.

Rajeev Chandrasekhar: മലയാളം സംസാരിക്കാനുമറിയാം മലയാളത്തിൽ തെറി പറയാനുമറിയാം; വി ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖർ

Updated On: 

25 Apr 2025 15:04 PM

കണ്ണൂർ: മലയാളവും കേരളാ രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. താൻ തൃശൂരിൽ ജനിച്ചു വളർന്നയാളാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ രാജ്യം മുഴുവൻ സേവനം ചെയ്ത വ്യോമസേന പട്ടാളക്കാരൻ എം കെ ചന്ദ്രശേഖരന്റെ മകനാണ് താനെന്നും കൂട്ടിച്ചേർത്തു.

ലൂസിഫറിലെ ശ്രദ്ധേയമായ ഡയലോഗും അദ്ദേഹം പരാമർശിച്ചു. “അപ്പോ എനിക്ക് മുണ്ടുടുക്കാനും അറിയും. വേണമെങ്കിൽ മുണ്ട് കുത്തിവയ്ക്കാനും അറിയും. മലയാളം സംസാരിക്കാനുമറിയും. മലയാളത്തിൽ തെറി പറയാനുമറിയും” എന്ന് രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. കണ്ണൂരിൽ വെച്ച് നടന്ന വികസിത കേരള കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോൺഗ്രസ് നേതാവ് തനിക്ക് കേരളാ രാഷ്ട്രീയവും മലയാളവും അറിയില്ലെന്നും അതുകൊണ്ട് തങ്ങൾ ന്യായീകരിക്കുന്നത് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും പറഞ്ഞിരുന്നു. അത് ശരിയാണ് കാരണം കഴിഞ്ഞ 60 കൊല്ലം ജനങ്ങളെ വഞ്ചിച്ച അഴിമതിയും പ്രീണന രാഷ്ട്രീയവും തനിക്കറിയില്ല. അത് കോൺഗ്രസിന്റെ രാഷ്ട്രീയമാണ്. സിപിഐഎമ്മിന്റെ രാഷ്ട്രീയമാണ്. തനിക്കറിയാവുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. ജനങ്ങളെ സേവിക്കാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്ന രാഷ്ട്രീയമാണ് തനിക്കറിയാവുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കേരളാ രാഷ്ട്രീയമറിയില്ലെന്ന് കോൺഗ്രസുകാർ പറയുമ്പോൾ അത് ശരിയാണ്. അവരുടെ രാഷ്ട്രീയം പഠിക്കാൻ തനിക്ക് ആഗ്രഹവുമില്ല. അവരത് പ്രിയങ്കാ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ പഠിപ്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: രാമചന്ദ്രന് വിടചൊല്ലി നാട്; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

കഴിഞ്ഞ ദിവസം, രാജീവ് ചന്ദ്രശേഖറിന് കേരളം എന്താണെന്ന തിരിച്ചറിവില്ലെന്നും താൻ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് മനസിലായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയാത്ത പ്രശ്‌നമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താന് ഇന്ത്യ മറുപടി കൊടുക്കുന്നതിൽ വി ഡി സതീശന് എന്താണ് ഇത്രമാത്രം പ്രശ്നമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനായിരുന്നു വി ഡി സതീശന്റെ മറുപടി.

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം