Red Colour sea: തിരമാലകൾക്ക് ചുവന്ന നിറമോ? പരിഭ്രാന്തരായി തൃശ്ശൂരുകാർ, കാരണമിങ്ങനെ

Red Tide Appears on Thrissur Coast: മത്സ്യത്തൊഴിലാളികൾക്കിടയിൽ ഈ പ്ലവഗങ്ങൾ 'പോള' എന്ന പേരിലാണ് അറിയപ്പെടുന്നത്. കുഫോസ് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഈ പ്ലവഗങ്ങൾ ഉള്ള പ്രദേശത്ത് മത്സ്യലഭ്യത കുറവായതായും അവർ വ്യക്തമാക്കിയിരുന്നു.

Red Colour sea: തിരമാലകൾക്ക് ചുവന്ന നിറമോ? പരിഭ്രാന്തരായി തൃശ്ശൂരുകാർ, കാരണമിങ്ങനെ

Red Tide At Thrissur

Published: 

07 Aug 2025 | 08:58 PM

കൊച്ചി: കടലിൽ നിറവ്യത്യാസം ഉണ്ടാകുന്നത് പുതിയ കാര്യമല്ല. എന്നാൽ തൃശ്ശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ചിൽ നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് ബീച്ചുവരെ അടുത്ത ദിവസങ്ങളിൽ കടലിൽ നിറവ്യത്യാസം ഉണ്ടായത് ആശങ്ക പടർത്തിയിരുന്നു. ഇതിനു പിന്നിലെ കാരണം കണ്ടെത്തി രം​ഗത്തു വന്നിരിക്കുകയാണ് കുഫോസ് (കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല). റെഡ് ടൈഡ് (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രതിഭാസമാണ് ഇതിനു പിന്നിൽ എന്ന് കുഫോസ് അധികൃതർ അറിയിച്ചു.

 

എന്താണ് റെഡ് ടൈഡ്

 

ജലത്തിൽ നോക്ടിലൂക്ക എന്ന ഡിനോഫ്‌ളാജിലേറ്റ്‌സ് വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ ജീവിയുടെ കൂടുതലായ സാന്നിധ്യമാണ് ഇതിനു കാരണം. പുതുവൈപ്പ് ബീച്ചിൽ കടൽതീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിലും ഇതു തന്നെയാണ് കാരണം.
നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവിയാണെന്നും ചില സാഹചര്യങ്ങളിൽ അതിന്റെ എണ്ണം വർധിക്കുന്നത് കടൽചുവപ്പായി തോന്നാൻ കാരണമാവുകയും ചെയ്യാറുണ്ടെന്നും വിദ​ഗ്ധർ പറയുന്നു.

Also read – കാത്തിരുന്ന ഫലപ്രഖ്യാപനം, കെഎഎസ് അര്‍ഹതാപട്ടിക പുറത്തുവിട്ട് പിഎസ്‌സി

മത്സ്യത്തൊഴിലാളികൾക്കിടയിൽ ഈ പ്ലവഗങ്ങൾ ‘പോള’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കുഫോസ് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഈ പ്ലവഗങ്ങൾ ഉള്ള പ്രദേശത്ത് മത്സ്യലഭ്യത കുറവായതായും അവർ വ്യക്തമാക്കിയിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി കുഫോസ് ഇൻകോയിസുമായി (ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്) ബന്ധപ്പെട്ടുവെങ്കിലും മേഘാവൃതമായ കാലാവസ്ഥ നിലനിൽക്കുന്നതിനാൽ ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള വിവരശേഖരണം സാധ്യമായിരുന്നില്ല. കുഫോസിന്റെ ഗവേഷകസംഘം സംഭവത്തിന്റെ പിന്നിലുള്ള മറ്റു കാരണങ്ങളെപ്പറ്റിയുള്ള വിശദമായ പരിശോധനയിലാണ്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു