AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Reema Death Case: ‘എന്‍റെ മോന്‍റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ല, ഒരു പെണ്ണിനും നീതികിട്ടുന്നില്ല’; റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

Reema Emotional Note: ഇവിടുത്തെ നിയമങ്ങള്‍ മാറാതെ ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. എല്ലാവരെയും സംരക്ഷിച്ച്, തങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമമാണെന്നാണ് റീമ പറയുന്നത്.

Reema Death Case: ‘എന്‍റെ മോന്‍റെ കൂടെ ജീവിച്ച് കൊതി തീര്‍ന്നില്ല, ഒരു പെണ്ണിനും നീതികിട്ടുന്നില്ല’; റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
റീമ Image Credit source: സോഷ്യല്‍ മീഡിയ
sarika-kp
Sarika KP | Published: 24 Jul 2025 10:06 AM

കണ്ണൂർ: ഭർതൃപീഡനം കാരണം കണ്ണൂരിൽ പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭര്‍തൃമാതാവ് പ്രേമയുമാണെന്നാണ് കുറിപ്പിൽ പറയുന്നത്. തന്റെ മകന്റെ കൂടെ ജീവിച്ച് കൊതി തീർന്നില്ലെന്നും റീമ കുറിപ്പിൽ പറയുന്നു. പ്രേമയുടെ വാക്ക് കേട്ട് തന്നെയും മകനെയും പ്രേമരാജ് വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്നും ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും റീമ ആത്മഹത്യാകുറിപ്പിൽ പറയുന്നു.

കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നാണ് റീമ കുറിപ്പിൽ പറയുന്നത്. നാട്ടിലെ നിയമവ്യവസ്ഥയിൽ‌ വിശ്വാസമില്ലെന്നും ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നാണ് റീമ കുറിപ്പിൽ പറയുന്നത്. നാട്ടിലെ നിയമവ്യവസ്ഥയിൽ‌ വിശ്വാസമില്ലെന്നും. ഇവിടുത്തെ നിയമങ്ങള്‍ മാറാതെ ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്.. എല്ലാവരെയും സംരക്ഷിച്ച്, തങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമമാണെന്നാണ് റീമ പറയുന്നത്.

Also Read:‘എനിക്ക് കുട്ടിയെ മതി, നീ പോയി ചത്തോ; മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും’; റിമയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

2015ലാണ് കമല്‍രാജും റീമയും വിവാഹിതരായത്. പിന്നീട് കമൽരാജും മാതവും റീമയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കണ്ണപുരം പൊലീസില്‍ റീമ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ ജീവനക്കാരിയായ റീമ കഴിഞ്ഞ കുറച്ച് നാളുകളായി സ്വന്തം വീട്ടിലാണ് താമസം. ഇതിനിടെയിൽ കുട്ടിയെ കൊണ്ടുപോകുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതോടെയാണ്  മകനുമായി പുഴയിൽ ചാടി ജീവനൊടുക്കിയത്.

കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.