Rini Ann George: ‘ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ’? വി.ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് റിനി ആന്‍ ജോര്‍ജ്
Rini Ann George Denies Conspiracy Involving VD Satheesan: താൻ നടത്തിയ തുറന്നുപറച്ചിലുകൾ ഗൂഡാലോചന സിദ്ധാന്തമെന്ന തരത്തിൽ ഉന്നയിക്കുന്നുണ്ടെന്നും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്നാണ് റിനി പറയുന്നത്.

Rini Ann George
നടിയും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആന്‍ ജോര്‍ജിന്‍റെ തുറന്നുപറച്ചിലുകള്‍ വലിയ കോളിളക്കമാണ് കേരള രാഷ്ട്രിയ രംഗത്ത് ഉണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയർന്നത്. ഇത് പിന്നീട് രാഹുലിന്റെ സസ്‌പെന്‍ഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയിലേക്കും വഴിതെളിച്ചു.
വെളിപ്പെടുത്തലിനു പിന്നാലെ വലിയ സൈബര്‍ ആക്രമണമാണ് റിനി നേരിട്ടത്. ഇപ്പോഴിതാ വെളിപ്പെടുത്തലുകളില്‍ വി ഡി സതീശനുമായുള്ള ഗൂഢാലോചന സിദ്ധാന്തം തള്ളുകയാണ് റിനി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് നടിയുടെ പ്രതികരണം.താൻ നടത്തിയ തുറന്നുപറച്ചിലുകൾ ഗൂഡാലോചന സിദ്ധാന്തമെന്ന തരത്തിൽ ഉന്നയിക്കുന്നുണ്ടെന്നും അതിലേക്ക് ഏറ്റവും ബഹുമാനത്തോടെ കാണുന്ന നേതാവിനെ ചില കേന്ദ്രങ്ങള്‍ വലിച്ചിടുകയും ചെയ്യുന്നത് വലിയ വേദനയാണ് സൃഷ്ടിക്കുന്നതെന്നാണ് റിനി പറയുന്നത്.
ആരെങ്കിലും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുമെന്ന് കരുതുന്നുണ്ടോ എന്നാണ് റിനി ചോദിക്കുന്നത്. ഉള്ളില്‍ എരിഞ്ഞ നെരിപ്പോടിന് ആശ്വാസം ലഭിക്കുന്നതിനാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. അതിലേക്ക് ഒന്നുമറിയാത്ത വ്യക്തികളെ വലിച്ചിഴക്കുന്നവരോട് കഷ്ടം എന്നുമാത്രമാണ് പറയാനുള്ളതെന്നും റിനി പറഞ്ഞു. എന്‍റെ വാക്കുകള്‍ എന്‍റേത് മാത്രമാണെന്നും ഒരു ഗൂഢാലോചന സിദ്ധാന്തവും വര്‍ക്ക് ഔട്ടാകില്ലെന്നും റിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. പോസ്റ്റിനൊപ്പം പ്രതിപക്ഷ നേതാവിന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read:ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റിനെതിരെ പീഡന പരാതി, കുടുംബ പ്രശ്നമെന്ന് പാർട്ടി
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള ബന്ധത്തെ പറ്റി റിനി മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. കുഞ്ഞിലെ ഇഷ്ടമുള്ള നേതാവാണ് വിഡി സതീശനെന്നും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെടുന്നതെന്നും റിനി പറഞ്ഞിരുന്നു. തനിക്ക് ഒരു പ്രശ്നം ഉണ്ടായാൽ പറയാൻ പറ്റുന്നയാളാണ് വിഡി സതീശന്‍ എന്നും റിനി പറഞ്ഞിരുന്നു.