Sabari Express TTE Issue : ‘എൻ്റെ കോച്ചിൽ ഇരിക്കാൻ പാടില്ല’; ബോഗി മാറി കയറിയതിന് ചങ്ങനാശ്ശേരിയിൽ വയോധികനെ ടിടിഇ തല്ലി
TTE Beats 70 Year Old Man In Sabari Express : മാവേലിക്കരയിൽ നിന്നും ആലുവയിലേക്ക് ശബരി എക്സപ്രസിൽ യാത്ര ചെയ്ത 70 വയസുകാരാനെയാണ് ടിടിഇ മർദ്ദിച്ചത്. തുടർന്ന് യാത്രക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു

കോട്ടയം : ട്രെയിനിൽ വെച്ച് 70കാരാനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ ശബരി എക്സ്പ്രസിൽ യാത്ര ചെയ്ത വയോധികനെയാണ് ടിടിഇ വിനോദ് മർദ്ദിച്ചത്. ബോഗി മാറി കയറി എന്ന് പറഞ്ഞുകൊണ്ട് ടിടിഇ വയോധികനെ ഷർട്ടിൽ പിടിച്ചു വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നു. മാവേലിക്കരയിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്ത വയോധികനെ ചങ്ങനാശ്ശേരിയിൽ വെച്ചാണ് ടിടിഇ മർദ്ദിക്കുന്നത്.
മാവേലിക്കരയിൽ നിന്നും ആലുവയിലേക്ക് സ്ലീപ്പർ ടിക്കറ്റെടുത്ത് (ഡി-റിസർവേഷൻ) തന്നെയായിരുന്നു വയോധികൻ ട്രെയിനിൽ സഞ്ചരിച്ചത്. ഡി-റിസേർവ്ഡ് കംപാർട്ട്മെൻ്റിൽ തിരക്കായതിനാൽ മറ്റൊരു സ്ലീപ്പർ ബോഗിയിൽ യാത്ര ചെയ്തപ്പോഴാണ് ടിടിഇ മർദ്ദിച്ചത്. തൻ്റെ കോച്ചിൽ യാത്ര ചെയ്യാനാകില്ലയെന്ന് പറഞ്ഞുകൊണ്ടാണ് വയോധികനെ ടിടിഇ മർദ്ദിച്ചത്. ഡി-റിസേർവ്ഡ് കംപാർട്ട്മെൻ്റിൽ തിരക്കാണെന്നും തനിക്ക് പ്രായാധിക്യത്തെ തുടർന്ന് അവിടെ ഇപ്പോൾ യാത്ര ചെയ്യാനാകില്ല, കോട്ടയത്ത് എത്തുമ്പോൾ തിരക്ക് കുറയുകയാണെങ്കിൽ അവിടേക്ക് മാറാമെന്നും വയോധികൻ ടിടിഇയെ അറിയിച്ചിരുന്നു. എന്നിട്ടും ടിടിഇ വിനോദ് വയോധികനെ മർദ്ദിക്കുകയായിരുന്നു.
ALSO READ : Vande Bharat: മാറ്റങ്ങളുമായി വന്ദേഭാരത്; കേരളത്തിലെ റൂട്ടുകൾ ഇങ്ങനെ, സ്റ്റോപ്പുകൾ എവിടെയെല്ലാം?
ടിടിഇ മർദ്ദിച്ചതോടെ സഹയാത്രക്കാർ ഇടപെടുകയായിരുന്നു. പ്രായത്തെ മാനിക്കണമെന്നാവശ്യപ്പെട്ട് മറ്റ് യാത്രക്കാർ ടിടിഇയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ട്രെയിൻ ചെങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ടിടിഇ കോച്ചിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തുയെന്ന് സഹയാത്രക്കാർ അറിയിച്ചു. ശേഷം കോട്ടയത്ത് ഇറങ്ങിയ വയോധികൻ കോട്ടയം ആർപിഎഫിൽ ടിടിഇക്കെതിരെ പരാതി നൽകി. സംഭവത്തിൽ അന്വേഷിച്ചിട്ട് നടപടിയെടുക്കുമെന്ന് കോട്ടയം ആർപിഎഫ് എസ്എച്ച്ഒ അറിയിച്ചതായി വയോധികൻ പറഞ്ഞു.