AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam Case: കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് എന്ന്? ‘സര്‍ക്കാര്‍ ഇടപെടല്‍’ അന്വേഷിക്കാന്‍ എസ്‌ഐടി

Kadakampally Surendran: കടംകള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കും. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ പ്രത്യേകാന്വേഷണസംഘം ഒരുങ്ങുന്നത്

Sabarimala Gold Scam Case: കടകംപള്ളിയെ ചോദ്യം ചെയ്യുന്നത് എന്ന്? ‘സര്‍ക്കാര്‍ ഇടപെടല്‍’ അന്വേഷിക്കാന്‍ എസ്‌ഐടി
കടകംപള്ളി സുരേന്ദ്രൻImage Credit source: Kadakampally Surendran/ Facebook
jayadevan-am
Jayadevan AM | Published: 22 Nov 2025 06:10 AM

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കടംകള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ പ്രത്യേകാന്വേഷണസംഘം ഒരുങ്ങുന്നത്. സ്വര്‍ണ്ണപ്പാളികള്‍ക്കുവേണ്ടി ഉണ്ണിക്കൃഷ്ണന്‍ പോറ്റി സര്‍ക്കാരിനാണ് അപേക്ഷ നല്‍കിയതെന്നും, ഇതുപ്രകാരമാണ് ദേവസ്വം ബോര്‍ഡിന് മുന്നില്‍ ഫയല്‍ എത്തിയതെന്നും പത്മകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. ‘സര്‍ക്കാര്‍ ഇടപെടല്‍’ ഉണ്ടായോ എന്നതില്‍ വ്യക്ത വരുത്തുന്നതിനാണ് കടകംപള്ളിയെ ചോദ്യം ചെയ്യുന്നത്.

സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി എന്ന് തെളിഞ്ഞാല്‍ അത് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാകും. പത്മകുമാറിന്റെ അറസ്റ്റോടെ നിലവില്‍ സിപിഎമ്മും ഇടതുമുന്നണിയും പ്രതിരോധത്തിലാണ്. അതുകൊണ്ട് തന്നെ അന്വേഷണസംഘത്തിന്റെ മുന്നോട്ടുള്ള നീക്കങ്ങള്‍ എല്‍ഡിഎഫിന് ഏറെ നിര്‍ണായകമാണ്.

എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലായിരുന്നുവെന്നാണ് കടകംപള്ളി പ്രതികരിച്ചത്. ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി പ്രതികരിച്ചു.

Also Read: A Padmakumar Arrest: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം വെട്ടില്‍; പത്മകുമാറിന്റെ അറസ്റ്റ് കനത്ത തിരിച്ചടി

ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും താന്‍ മന്ത്രിയായിരുന്നപ്പോള്‍ വന്നിട്ടില്ല. സ്വര്‍ണ്ണപ്പാളികള്‍ ഇളക്കാനോ, പൂശാനോ നിര്‍ദ്ദേശിക്കാന്‍ മന്ത്രിക്ക് അവകാശമില്ല. പ്രതിപക്ഷം അന്യായങ്ങള്‍ വിളിച്ചുപറയുന്നു. താന്‍ ഫയല്‍ ചെയ്ത അപകീര്‍ത്തേ കേസില്‍ പ്രതിപക്ഷ നേതാവ് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

പത്മകുമാറിന്റെ വീട്ടില്‍ പരിശോധന

അതേസമയം, പത്മകുമാറിന്റെ വീട്ടില്‍ എസ്‌ഐടി പരിശോധ നടത്തി. ആറന്മുളയിലെ വീട്ടിലായിരുന്നു പരിശോധന. മൂന്ന് മണിക്കൂറിലേറെ പരിശോധന നീണ്ടു. കേസില്‍ പിടിയിലായ മറ്റ് പ്രതികളുടെ വീടുകളിലും നേരത്തെ പരിശോധന നടന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.