Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിന്റെ മൊഴി രേഖപ്പെടുത്താൻ നോട്ടീസ് നൽകും
Sabarimala Gold Scam: ശബരിമല സ്വർണ്ണക്കള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസമന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്ഐടിക്ക് മുന്നിൽ ഹാജരായി...

Adoor Prakashh
കൊച്ചി: ശബരിമല സ്വർണ്ണ മോഷണക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ഉടൻ വിളിക്കും. നോട്ടീസ് നൽകിയാകും അടൂർ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിക്കുക. അതേസമയം ശബരിമല സ്വർണ്ണക്കള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസമന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്ഐടിക്ക് മുന്നിൽ ഹാജരായി.
എസ്.ഐ.ടിക്ക് മുന്നിൽ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് താൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് തന്റെ മൊഴി രേഖപ്പെടുത്തിയത്.
എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് തൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്.
തന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ലെന്നും കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. തനിക്കെതിരെ പ്രചരിക്കുന്ന മാധ്യമവാർത്തകൾക്കെതിരെയാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.