AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Special Train: ശബരിമല മണ്ഡലക്കാലം; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ, സമയക്രമം അറിയാം…

Sabarimala Mandala Kalam, Special Train Service: മണ്ഡല മകരവിളക്ക് പ്രമാണിച്ച് നേരത്തെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിൽ നാലെണ്ണം ചെന്നൈയില്‍ നിന്നും മറ്റൊന്ന് ഹൈദരാബാദില്‍ (ചര്‍ലപ്പള്ളി) നിന്നുമാണ് സർവീസ്.

Sabarimala Special Train: ശബരിമല മണ്ഡലക്കാലം; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ, സമയക്രമം അറിയാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 18 Nov 2025 08:33 AM

ശബരിമല മണ്ഡലക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിലെ വിവിധ ജില്ലകള്‍ക്കു പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെത്തി തുടങ്ങിയതോടെയാണ് കോട്ടയം, ചെങ്ങന്നൂര്‍ വഴി സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍(നമ്പര്‍-08539/40) ആണ് പുതുതായി പ്രഖ്യാപിച്ചത്. ഇന്ന് മുതലാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. മകരവിളക്ക് തിരക്ക് കൂടി പരിഗണിച്ച് ഈ ട്രെയിന്‍ ജനുവരി 20 വരെ സര്‍വീസ് നടത്തും.

ഇരുവശത്തേക്കുമായി ആകെ 20 സർവീസുകൾ ഉണ്ടായിരിക്കും. 2- എ.സി ടു ടയർ, 3- എ.സി ത്രീ ടയർ, 3- എ.സി ത്രീ ടയർ എക്കണോമി കോച്ചുകളും 8 സ്ലീപ്പര്‍ക്ലാസ് കോച്ചുകളും 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു സെക്കന്‍ഡ് ക്ലാസ് കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് സ്‌പെഷ്യല്‍ ട്രെയിന്‍.

ALSO READ: കേരളത്തിന് പുതിയ ട്രെയിൻ , പക്ഷെ രണ്ട് കാര്യങ്ങൾ ശരിയാക്കണം

ചൊവ്വാഴ്ചകളിൽ രാവിലെ 8.20നു വിശാഖപട്ടണത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.27ന് പാലക്കാടും ഉച്ചയ്ക്ക് 1.45ന് കൊല്ലത്തും എത്തും. തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ(നോർത്ത്), കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് കേരളത്തിലെ മറ്റു സ്റ്റോപ്പുകൾ.

മടക്ക സര്‍വീസ് എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെടും. രാത്രി 10.57 ന് പാലക്കാടും പിറ്റേന്ന് രാത്രി 11ന് വിശാഖപട്ടണത്തും എത്തും. മണ്ഡല മകരവിളക്ക് പ്രമാണിച്ച് നേരത്തെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഇവയിൽ നാലെണ്ണം ചെന്നൈയില്‍ നിന്നും മറ്റൊന്ന് ഹൈദരാബാദില്‍ (ചര്‍ലപ്പള്ളി) നിന്നുമാണ് സർവീസ്.