Sabarimala Milma Ghee Scam: ശബരിമലയിൽ മിൽമയുടെ വ്യാജ നെയ്യ് വിതരണം: അന്വേഷണം ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്
Sabarimala Milma Ghee Scam:ഒന്നര ലക്ഷത്തിലേറെ മിൽമ നെയ്യ് വേണ്ടിയിരുന്ന സ്ഥാനത്തേക്കാണ് 90 ശതമാനത്തിൽ അധികം വ്യാജ നെയ്യ് മലകയറിയത്. ഇതിനുപുറമേ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ 40ശതമാനത്തിൽ അധികം വിലക്കാണ് വിതരണം നടത്തിയത്. മിൽമ ഭരണസമിതിയും ചില ജീവനക്കാരും ചേർന്ന് ആസൂത്രിതമായാണ് ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. ഒപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പങ്കാളികളായി എന്നാണ്...........

Sabarimala
തിരുവനന്തപുരം: ശബരിമലയിൽ മിൽമ വ്യാജ നെയ്യ് വിതരണം ചെയ്ത സംഭവത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒന്നര ലക്ഷത്തിലേറെ ലിറ്റർ വ്യാജ നെയ്യാണ് മിൽമ ശബരിമലയിൽ വിതരണം ചെയ്തത്. നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ മിൽമയുടെ ജീവനക്കാർക്കൊപ്പം തട്ടിപ്പിനുവേണ്ടി കൂട്ടുനിന്നു എന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് മന്ത്രി ആർ ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം വർഷങ്ങളുടെ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് മിൽമ ശബരിമലയിൽ നെയ്യ് വിതരണത്തിനുള്ള കരാർ നേടിയെടുത്തത്.
ആദ്യഘട്ടത്തിൽ തന്നെ മലകയറിയത് വ്യാജ നെയ്യ്…
എന്നാൽ ആദ്യഘട്ടത്തിൽ തന്നെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തന്നെ വ്യാജ നെയ്യാണ് ശബരിമലയിൽ എത്തിയത്. ഒന്നര ലക്ഷത്തിലേറെ മിൽമ നെയ്യ് വേണ്ടിയിരുന്ന സ്ഥാനത്തേക്കാണ് 90 ശതമാനത്തിൽ അധികം വ്യാജ നെയ്യ് മലകയറിയത്. ഇതിനുപുറമേ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ 40ശതമാനത്തിൽ അധികം വിലക്കാണ് വിതരണം നടത്തിയത്. മിൽമ ഭരണസമിതിയും ചില ജീവനക്കാരും ചേർന്ന് ആസൂത്രിതമായാണ് ഈ വമ്പൻ തട്ടിപ്പ് നടത്തിയത്. ഒപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പങ്കാളികളായി എന്നാണ് ക്ഷീരവികസന വകുപ്പിന്റെ അന്വേഷണത്തിൽ നിന്നും കണ്ടെത്തിയത്.
ALSO READ:കള്ളനും പ്രിയം ഈ പ്രിയദർശിനി! വെറും 2 മോഷണം, നഷ്ടം 5 പവൻ; കള്ളന് നേട്ടം 5 ലക്ഷം
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ഗുണനിലവാര പരിശോധന പൂർത്തിയാക്കി കൊണ്ടുപോകേണ്ട നെയ്യാണ് വിതരണക്കാരനെ മാത്രം വിശ്വസിച്ച് ദേവസ്വം ബോർഡ് സർക്കാർ കടത്തിവിട്ടത്. എന്നാൽ ഈ വിശ്വാസത്തിലാണോ തട്ടിപ്പ് നടന്നത് എന്ന കാര്യത്തിലാണ് അന്വേഷണം. വിശ്വസിച്ചതാണോ അതോ ബോധപൂർവ്വം തന്നെ നൽകിയ സഹായം ആണോ ഇത് എന്ന് അറിയാനാണ് അന്വേഷണം നടത്തുന്നത്.
തട്ടിപ്പിന് മറയാകാൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചു എന്നത് ഗൗരവകരമായി പരിശോധിക്കുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. മാത്രമല്ല മുന്നോട്ടുള്ള ദിവസങ്ങളിൽ ശബരിമലയിലേക്കുള്ള നെയ്യ് വിതരണ കിൽമേ നിലനിർത്തുന്നു എന്ന കാര്യത്തിലും വൈകാതെ തീരുമാനം എടുക്കും. ഒപ്പം തന്നെ ആടിയ ശിഷ്ടം നെയ്യ് വില്പനയിലെ ക്രമക്കേടിനെ മിൽമ നെയ്യിലെ മായവുമായി ബന്ധമുണ്ടോ എന്നതിലും വിശദമായ അന്വേഷണം ഉണ്ടാകും. കൂടാതെ ഇതിന്റെ ഭാഗമായി നടന്ന സാമ്പത്തിക ഇടപാട് വിവരത്തിലും ദിവസം വിജിലൻസും പ്രാഥമിക പരിശോധന ആരംഭിച്ചതായാണ് റിപ്പോർട്ട്.
ENGLISH SUMMARY
The role of Devaswom officials in the incident of Milma distributing fake ghee in Sabarimala will also be investigated. Milma distributed more than 1.5 lakh liters of fake ghee in Sabarimala. Preliminary investigation has revealed that the officials who were supposed to check the quality of the ghee conspired with Milma employees to commit fraud.