AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2025: ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തർ

Sabarimala Pilgrimage Sees Massive Surge in Devotees: കഴിഞ്ഞ ദിവസം ആരംഭിച്ച തിരക്ക് ഇപ്പോഴും അതേപടി തുടരുകയാണ്. നട തുറന്ന ഞായറാഴ്ച രാത്രി മാത്രം 55,228 തീർഥാടകരാണ് മല കയറിയത്. വെർച്വൽ ക്യൂ വഴി 30,000 പേർക്ക് അനുമതി നൽകിയിരുന്നത്.

Sabarimala Mandala Kalam 2025: ശബരിമലയിൽ തീർത്ഥാടക പ്രവാഹം; ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തർ
Sabarimala Mandala Kalam 2025Image Credit source: PTI
sarika-kp
Sarika KP | Updated On: 18 Nov 2025 08:15 AM

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടക പ്രവാഹം. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തർ. കൃത്യമായി 1,63,000 ൽ അധികം പേർ മല ചവിട്ടി. ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളമാണ് വരില്‍നില്‍ക്കുന്നത്. പത്ത് മണിക്കൂർ വരെ നീണ്ടുനിന്നിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച തിരക്ക് ഇപ്പോഴും അതേപടി തുടരുകയാണ്. നട തുറന്ന ഞായറാഴ്ച രാത്രി മാത്രം 55,228 തീർഥാടകരാണ് മല കയറിയത്. വെർച്വൽ ക്യൂ വഴി 30,000 പേർക്ക് അനുമതി നൽകിയിരുന്നത്. ബാക്കിയുള്ളവർ സ്പോട്ട് ബുക്കിങ്ങിലൂടെയാണു മല കയറിയത്.

തീർത്ഥാനടത്തിന്റെ ആദ്യ ദിവസം തന്നെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത് ഇത് ആദ്യമായാണ്. സന്നിധാനത്ത് തിരക്ക് കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണം ഉണ്ടാകും. സന്നിധാനത്തെ തിരക്ക് പരി​ഗണിച്ചാകും പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടുക. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്. സത്രം വഴി, കാനന പാതയിലൂടെയും ഇന്നലെ മുതൽ ഭക്തരെ കടത്തി വിടുന്നുണ്ട്.

Also Read:ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കുക! ഇടിമിന്നലോട് കൂടിയ മഴ വരുന്നു…

ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക് കാരണം എരുമേലിയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെ മുതൽ രണ്ട് മണിക്കൂർ വരെ വാഹനങ്ങൾ കുരുക്കിൽപ്പെട്ടു. തീർഥാടകർക്ക് പുറമെ ഓഫിസുകളിൽ പോകേണ്ടവരും സ്കൂൾ വിദ്യാർഥികളും ദീർഘദൂരയാത്രക്കാരും ഗതാഗതക്കുരുക്കിൽപ്പെട്ടു.

ഞായറാഴ്ച വൈകിട്ട് മുതൽ ഇന്നലെ രാവിലെ വരെ എരുമേലിയിൽ 5000 തീർഥാടക വാഹനങ്ങൾ‍ എത്തി. കഴിഞ്ഞ വർഷം എത്തിയതിനെക്കാൾ ഇരട്ടിയാണ് ഇത്തവണ എത്തിയത്. പരമാവധി 1000 വാഹനങ്ങൾ മാത്രം ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലമാണ്. ഇന്നും സ്ഥിതി ഗതികൾക്ക് മാറ്റമില്ല. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ നിറഞ്ഞു. വൻ ഭക്തജനപ്രവാഹം കാരണം ദർശനം കഴിയുന്ന തീർഥാടകർ അപ്പോൾ തന്നെ പമ്പയിലേക്കു മലയിറങ്ങുകയാണ്.