Sabarimala Weather Update: ശബരിമല തീർത്ഥാടകർ ശ്രദ്ധിക്കുക! ഇടിമിന്നലോട് കൂടിയ മഴ വരുന്നു…
Sabarimala Weather Forcast: ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവർത്തിച്ചിരിക്കുന്നത്. സന്നിധാനം പമ്പ നിലക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
പത്തനംതിട്ട: ശബരിമലയിൽ ഇന്നും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സന്നിധാനം പമ്പ നിലക്കൽ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
സന്നിധാനത്ത് ഇന്ന് ആകാശം പൊതുവേ മേഘാവൃതം ആയിരിക്കും. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ ഒന്നുമുതൽ മൂന്ന് സെന്റീമീറ്റർ വരെ മഴയാണ് ലഭിക്കുക. പമ്പയിലും ഇന്ന് ആകാശം പൊതുവേ മേഘാവൃതം ആയിരിക്കും. ഒന്നോ രണ്ടോ തവണ മിതമായതോ ശക്തമായതോ ആയ മഴ പെയ്യാൻ സാധ്യത.
മണിക്കൂറിൽ ഒന്നു മുതൽ 3 സെന്റീമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ സന്നിധാനത്തു ഇന്ന് മഴപെയ്യും. മഴമേഘങ്ങളാൽ ആകാശം ഇരുണ്ടതായിരിക്കും. ഒന്നോ രണ്ടോ തവണയായി ഇടിമിന്നലോട് കൂടിയ മിതമായത് ശക്തമായ മഴയാണ് ലഭിക്കുക. മണിക്കൂറിൽ 1 മുതൽ 3 സെന്റീമീറ്റർ വരെ മഴ ലഭിക്കും. കൂടാതെ അടുത്ത 3 മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അയ്യപ്പ തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക് കനത്ത മഴയും ഇടിമിന്നലും ഉള്ളപ്പോൾ ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശം പാലിക്കേണ്ടതാണ്. കാരണം ഇടിമിന്നൽ അപകടകാരികളാണ്. അത് മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുതചാലകങ്ങൾക്കും അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
അതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.മല കയറുന്നതിനു മുൻപായി മഴ പെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് കുടയോ റെയിൻകോട്ടോ എടുക്കുക. ഇടിമിന്നൽ ഉള്ളപ്പോൾ സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുവാനും ശ്രദ്ധിക്കുക.